ലേബർ ഇന്ത്യ പബ്ലിക് സ്കൂളിൽ നവംബർ മാസം നടന്ന സഹോദയ സംസ്ഥാന കലോത്സവത്തിന്റെ ഇവന്റെ വർക്ക് ചെയ്തവർക്ക് ഇതുവരെയും പൈസ ലഭിക്കാത്തതിനെ തുടർന്ന് മരങ്ങാട്ടുപള്ളി ടൗണിൽ എൽ.എസ്.ഡബ്യു.എ.കെ, കെ.എസ്.എച്ച്.ജി.ഒ.എ എന്നീ സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിൽ മാർച്ചും ദരണ സമരവും നടത്തി . എംജി ശേഖരൻ ഉദ്ഘാടനകർമ്മം നിർവഹിച്ചു സ്വാഗതം ആശംസിച്ചുകൊണ്ട് തൊഴിലാളി പ്രതിനിധി അയ്യൂബ് ഈരാറ്റുപേട്ടയും യോഗത്തിന്റെ വിശദീകരണം നടത്തി. ലിബർട്ടി ഓണർ ജിമ്മിയും ആശംസകൾ അറിയിച്ചു. ഹാഷിം ലബ്ബ നന്ദി അറിയിച്ചു . ഈ ഒരു സൂചന സമരം കണ്ട് തീരുമാനം ഒന്നും ഉണ്ടായില്ലെങ്കിൽ ഇനിയും ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് രണ്ട് യൂണിയൻ നേതാക്കളും പ്രഖ്യാപിച്ചു. ഏകദേശം 20 ലക്ഷം രൂപയോളം ആണ് പാലാ ലിബർട്ടി ഡെക്കറേഷനും, ഈരാറ്റുപേട്ട ആർ.എച്ച്.എം സൗണ്ടിനുമായി ലേബർ ഇന്ത്യ സ്കൂളിൽ നിന്നും നൽകുവാൻ ഉള്ളത്.
സംസ്ഥാന സഹോദയ സ്കൂൾ കലോത്സവം: ഇവൻ്റ് ജോലി ചെയ്തവർക്ക് പണം ലഭിച്ചില്ല: മരങ്ങാട്ടുപള്ളിയിൽ പ്രതിഷേധവുമായി വിവിധ സംഘടനകൾ


