കോട്ടയം പൂവത്തുമ്മൂട്ടിൽ രണ്ട് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു ; രണ്ട് പേർക്ക് പരിക്ക് ; പരിക്കേറ്റതിൽ ഒരാൾ ഭിന്നശേഷിക്കാരൻ

കോട്ടയം : പേരൂർ പൂവത്തുമ്മൂട്ടിൽ രണ്ട് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്. ബെക്ക് യാത്രക്കാരനായ ഭിന്നശേഷിക്കാരനാണ് പരിക്കേറ്റവരിൽ ഒരാൾ. പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ഒൻപതരയോടെ പേരൂർ പൂവത്തുമ്മൂട് ഭാഗത്തായിരുന്നു അപകടം. ഇരു വശങ്ങളിൽ നിന്ന് എത്തിയ ബൈക്കുകൾ കുട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. അപകടത്തെ തുടർന്ന് ഗതാഗത തടസവും ഉണ്ടായി.

Advertisements

Hot Topics

Related Articles