കൈപ്പത്തിയിൽ സ്ഥാനാർത്ഥി വേണം : ചങ്ങനാശേരി സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണമെന്ന് പ്രമേയം പാസാക്കി ചങ്ങനാശേരി വെസ്റ്റ് ബ്ളോക്ക് കമ്മിറ്റി

ചങ്ങനാശേരി : കൈപ്പത്തി ചിഹ്നത്തിൽ സ്ഥാനാർത്ഥി വേണമെന്നും ചങ്ങനാശേരി സിറ്റ് കോൺഗ്രസ് ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ട് ചങ്ങനാശ്ശേരി വെസ്റ്റ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി. ചങ്ങനാശ്ശേരി സീറ്റിനെ സംബന്ധിച്ച് കേരള കോൺഗ്രസും കോൺഗ്രസും തമ്മിലുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് വെസ്റ്റ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രമേയം പാസാക്കി കെപിസിസി നേതൃത്വത്തിന് അടക്കം അയച്ചു നൽകിയിരിക്കുന്നത്. മാർച്ച് 10ന് ചേർന്ന ചങ്ങനാശ്ശേരി വെസ്റ്റ് ബ്ലോക്ക് കമ്മിറ്റി യോഗമാണ് ഇത് സംബന്ധിച്ചുള്ള പ്രമേയം പാസാക്കിയത്. യോഗത്തിൽ പങ്കെടുത്ത 31 ബ്ലോക്ക് കമ്മിറ്റി അംഗങ്ങളും പ്രമേയത്തെ അനുകൂലിച്ചു. നിലവിൽ കേരള കോൺഗ്രസ് ആണ് ചങ്ങനാശ്ശേരി സീറ്റിൽ മത്സരിക്കുന്നത്. ഈ സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണം എന്ന് ആവശ്യപ്പെട്ടുള്ള ചർച്ചകൾ സജീവമാണ്. ഇതിനിടെയാണ് സീറ്റ് ഏറ്റെടുക്കണമെന്നും കൈപ്പത്തി ചിഹ്നത്തിൽ തന്നെ സ്ഥാനാർത്ഥി മത്സരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ബ്ലോക്ക് കമ്മിറ്റി തന്നെ പ്രമേയം പാസാക്കിയിരിക്കുന്നത്.

Advertisements

Hot Topics

Related Articles