പാമ്പാടി : പാമ്പാടി പഞ്ചായത്തിൽ പൂതകുഴിയിൽ റോഡരികിൽ കക്കൂസ് മാലിന്യം തള്ളിയവരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്ന് കർഷക കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ് ആവശൃപ്പെട്ടു. പൂതകുഴിയെ മാലിന്യകുഴിയാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. റബ്കോ ഫാക്ടറിയുടെ സി സി ടിവി പരിശോധിച്ചാൽ ഇതുചെയ്തവരെ കണ്ടെത്താനാകും. ഈ പ്രദേശത്തു മാലിന്യങ്ങൾ തള്ളുന്നത് നിത്യ സംഭവമാണ്. മഴയത്ത് ഇത് ഒഴുകിയ എത്തുന്നത് പൂതകുഴി തോട്ടിലേക്കാണ് നിരവധി ആളുകളുടെ കുടിവെള്ള ശ്രോതസാണ് ഈ തോട്.
Advertisements


