കോട്ടയം: മൊബൈൽ ടവറിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവ് മെഡിക്കൽ കോളേജ് ആശുപത്രിയുടെ സൈക്യാട്രി വാർഡിലെ ടോയ്‌ലെറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആർപ്പൂക്കര തൊണ്ണകുഴി സ്വദേശി ഷമീർ (34) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടോടെയായിരുന്നു സംഭവം.
കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം മെഡിക്കൽ കോളേജ് ബസ് സ്റ്റാൻഡിന് എതിർവശത്തുള്ള കെട്ടിടത്തിന്റെ മൂന്നാം നിലയിൽ സ്ഥാപിച്ച മൊബൈൽ ടവറിൽ കയറി ഇയാൾ ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു. തുടർന്ന് ആർപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് പഞ്ഞിക്കാരന്റെയും ഗാന്ധിനഗർ പൊലീസിന്റെയും ഇടപെടലിനെ തുടർന്ന് താഴെയിറക്കി. തുടർന്നു ഗാന്ധിനഗർ പൊലീസ് ഇയാളെ മെഡിക്കൽ കോളേജ് സൈക്യാട്രി വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. മരം വെട്ടു തൊഴിലാളിയായ ഷബീന്റെ അമിതമായ മദ്യപാനത്തെ തുടർന്ന് ഭാര്യയും മക്കളും ഇയാളിൽ നിന്നു അകന്നു കഴിയുകയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇവരെ കാണാനും തന്റെ കൂടെ വരണമെന്ന ആവശ്യം ഉന്നയിച്ചായിരുന്നു ആത്മഹത്യാ ശ്രമം നടത്തിയത്. നിരവധി തവണ താഴെയിറങ്ങാൻ ആവശ്യപെട്ടിട്ടും താഴെ ഇറങ്ങിയില്ല. ഇറങ്ങി വന്നാൽ ഭാര്യയെയും മക്കളേയും കൊണ്ടുവന്നു കാണിക്കാമെന്ന് ഉറപ്പ് നൽകിയതിനെ തുടർന്നാണ് ഷബീർ താഴെയിറങ്ങിയത്.


