അപരനെ സ്നേഹിക്കാനുള്ള നന്മയുള്ള മനസ്സ് ഉണ്ടാകണം , ഇല്ലെങ്കിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് അർത്ഥമില്ലാതെയാകും : ജോർജ് കുളങ്ങര

വൈക്കം: ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് വ്യാപകമാകുന്ന ഈ കാലഘട്ടത്തിൽ അപരനെ സ്നേഹിയ്ക്കുവാനുള്ള നന്മയുള്ള മനസുള്ളവരായി മാറിയില്ലെങ്കിൽ ക്രിസ്തുമസ് ആഘോഷങ്ങൾക്ക് അർത്ഥമില്ലാതെ വരുമെന്ന് ലേബർ ഇൻഡ്യ ചെയർമാൻ ജോർജ്ജ് കുളങ്ങര. റെനർജി സിസ്റ്റം ഇൻഡ്യ പ്രൈവറ്റ് ലിമിറ്റഡ് വൈക്കം തെക്കേ നടയിൽ സംഘടിപ്പിച്ച ക്രിസ്തുമസ്സ് പുതുവൽസരാഘോഴം ഉൽഘാടനം ചെയ്തു സംസാരിക്കുയായിരുന്നു അദ്ദേഹം. ക്രിസ്തുമസ് ആഘോഷ വേളയിൽ പരിസ്ഥിതി സംരക്ഷണത്തിനു കൂടി പ്രാധാന്യം നൽകണമെന്നും ലോക മലയാളി കൗൺസിൽ പരിസ്ഥിതി ഫോറം ചെയർമാൻ കൂടിയായ ജോർജ്ജ് കുളങ്ങര പറഞ്ഞു.

Advertisements

കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ വിജയമ്മ ബാബുവിൻ്റെ അധ്യക്ഷതയിൽ ചേർന്നയോഗത്തിൽ എൻ.എസ്.എസ് വൈക്കം താലൂക്ക് യൂണിയൻ പ്രസിഡൻ്റ് പി.ജി.എം നായർ, റെനർജി സിസ്റ്റം വൈക്കം ഫ്രാഞ്ചെസി ഡയറക്ടർ എം.വി. മനോജ്, വൈക്കം മുൻസിപ്പൽ കൗൺസിലർ ഇടവട്ടം ജയകുമാർ , ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജൂബി തെക്കേൽ, ഐ.എൻ.റ്റി. യുസി ജില്ലാ സെക്രട്ടറിമാരായ റ്റി.ആർ ശശികുമാർ, രാജീവ് മുളക്കുളം, കെ.ഇ. ഒ.സി കോട്ടയം ജില്ലാ സെക്രട്ടറി എം.ജയകൃഷ്ണൻ, വിവിധ സംഘടനാ ഭാരവാഹികളായ റോജൻ മാത്യു, എൻ. രാമയ്യർ, സജീവ് ഒ.എ, കെ.വി വിഷ്ണു, ജിബി തെക്കേൽ തുടങ്ങിയവർ സംസാരിച്ചു. ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി ക്രിസ്തുമസ് കേക്കു മുറിക്കുകയുംസോളാർ ഉപഭോക്താക്കൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു.

Hot Topics

Related Articles