വൈക്കം തെക്കേനടതേജസ്‌ നഗർ റെസിഡന്റ്സ് അസോസിയേഷൻ ന്യൂഇയർ ആഘോഷം നടത്തി

വൈക്കം: വൈക്കം തെക്കേനടതേജസ്‌ നഗർ റെസിഡന്റ്സ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ക്രിസ്മസ്–ന്യൂ ഇയർ ആഘോഷം വർണാഭമായി. ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷ പരിപാടി വൈക്കം ഫെറോന വികാരി റവ.ഡോ. ബർക്കുമാൻസ് കൊടയ്ക്കൽ ഉദ്ഘാടനം ചെയ്തു. തേജസ് നഗർ റസിഡൻ്റ്സ്
അസോസിയേഷൻ പ്രസിഡന്റ് റിട്ട.ക്യാപ്റ്റൻ വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. റസിഡൻ്റ്സ് അസോസിയേഷനിലെ മുഴുവൻ കുടുംബങ്ങൾക്കും ക്രിസ്തുമസ് സമ്മാനം നൽകി.

Advertisements

വൈക്കം ഫോറോന പള്ളി വൈസ് ചെയർമാൻ മാത്യു കൂടല്ലി , റസിഡൻ്റ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് സിറിയക് ജോണി ഉണ്ണിത്തുരുത്തിൽ, ജോയിന്റ് സെക്രട്ടറി കൃഷ്ണകുമാർ ശ്രീപാദം, കൃഷ്ണമ്മ കാട്ടിക്കുഴിയിൽ, അമ്പിളി ടി. വിനോദ്, ശ്യാംകുമാർ എസ്. ഉദയത്തിൽ, ടി. കെ. വിജയൻ , സുഭാഷിണി ഷൈൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. കുടുംബങ്ങളുടെ സജീവ പങ്കാളിത്തത്തിൽ നടന്ന ആഘോഷ രാവിൽ
കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികളും ആഘോഷത്തിനു മിഴിവേകി

Hot Topics

Related Articles