പുതുതലമുറയുടെ രാഷ്ട്രീയ ഗുരുവാണ് പി കെ വി: എം വി ഗോവിന്ദൻ മാസ്റ്റർ

കിടങ്ങൂർ: പുതിയ തലമുറ പൊതുപ്രവർത്തകർക്ക് സംശുദ്ധ പൊതുജീവിതം എങ്ങനെയെന്നു കാട്ടിക്കൊടുത്ത നേതാവും ഗുരുനാഥനുമാണ് പി കെ വി യെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ അഭിപ്രായപ്പെട്ടു. തൃശൂരില്‍ വർഗീയ പാർട്ടിക്ക് ഉണ്ടായ നേട്ടം എൽഡിഎഫും യുഡിഎഫും പരിശോധനക്ക് വിധേയമാക്കണം. എൽഡിഎഫിന് ഉണ്ടായ പരാജയം ആപേക്ഷികമാണ് ഇതിനെ അതിജീവിച്ചു എൽഡിഎഫ് കരുത്താർജിക്കുംമെന്നും അദ്ദേഹം പറഞ്ഞു. കിടങ്ങൂരിൽ പി കെ വി സെന്റർ ഫോർ ഹ്യുമൻ ഡെവലപ്മെന്റ് ആൻഡ് കൾച്ചറൽ അഫയേഴ്സ് കിടങ്ങൂർ ഏർപ്പെടുത്തിയ

Advertisements

 പി കെ വി പുരസ്കാരം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് സമ്മാനിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സിപിഐ, സിപിഎം ബന്ധം ആർക്കും തകർക്കാനാവില്ലന്ന് ബിനോയി വിശ്വം പറഞ്ഞു. അഭിപ്രായ വ്യത്യാസങ്ങൾ സ്വാഭാവികമാണ്. അത് പരിഹരിക്കാൻ കഴിയുന്ന തരത്തിലാണ് എൽഡിഎഫിലെ സിപിഐ സിപിഎം ബന്ധം. പരാജയത്തിന്റെ കാര്യങ്ങൾ ഉൾകൊള്ളാൻ കഴിയണം അത് പരിഹരിച്ചു മുമ്പോട്ട് പോകാനുള്ള കരുത്ത് എൽഡിഎഫ്‍ന് ഉണ്ട്. പതിനഞ്ചാമത് പി കെ വി പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു ബിനോയ് വിശ്വം. അവാർഡ് തുക പി കെ വി സെന്ററിന് സെന്റർ പ്രസിഡന്റ് ജി വിശ്വനാഥനെ സംഭവനയായി ഏല്പിച്ചു. സെന്റർ പ്രസിഡന്റ് ജി വിശ്വനാഥൻ നായർ അധ്യക്ഷത വഹിച്ചു. സെന്റർ സെക്രട്ടറി അഡ്വ. തോമസ് വി റ്റി സ്വാഗതം ആശംസിച്ചു. ജോസ് കെ മാണി എംപി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം ജോസ്മോൻ മുണ്ടക്കൽ സ്ക്കോളർഷിപ്പും, കിടങ്ങൂർ പഞ്ചായത്ത് പ്രസിഡന്റ് തോമസ് മാളിയേക്കൽ ചികിത്സാ സഹായവും വിതരണം ചെയ്തു. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി കെ ശശിധരൻ, ജില്ലാ സെക്രട്ടറി അഡ്വ. വി ബി ബിനു, എഐടിയുസി ജില്ലാ സെക്രട്ടറി അഡ്വ. വി കെ സന്തോഷ് കുമാർ, ബാബു കെ ജോർജ്, പി കെ ഷാജകുമാർ, പി എൻ ബിനു, അശോക് കുമാർ പൂതമന, മേഴ്സി ജോൺ, എൻ ബി സുരേഷ് ബാബു, സുരേഷ് പി ജി, ജോസ് കൊല്ലാറാത്ത്, ബേബി മാത്യു, ഓ റ്റി ജോസ് എന്നിവർ പ്രസംഗിച്ചു


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

 ക്യാപ്ഷൻ .. 15-ാമത് പി കെ വി പുരസ്കാരം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സമ്മാനിക്കുന്നു.

Hot Topics

Related Articles