കോട്ടയം കിടങ്ങൂരിലെ കൊലപാതകം : പ്രതി ശ്രമിച്ചത് കിടപ്പ് രോഗിയായ ഭാര്യയെയും ഇളയ മകനെയും കൊലപ്പെടുത്താൻ : കൂടുതൽ വിവരങ്ങൾ പുറത്ത്

പാലാ : കിടങ്ങൂരിൽ ഭർത്താവ് ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. കിടങ്ങൂർ സൗത്ത് മാന്താടി കവലയ്ക്ക് സമീപം ഏലക്കോടത്ത് വീട്ടിൽ രമണി എന്ന 70 കാരിയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് സോമനെ (74) പോലീസ് കസ്റ്റഡിയിലെടുത്തു. ഇളയമകനെ കൊലപ്പെടുത്താനുള്ള ശ്രമം പരാജയപ്പെട്ടു. വെളുപ്പിന് ഒന്നരയോടെയാണ് സംഭവം. കിടപ്പുരോഗിയായ ഭാര്യയെയും ഇളയ മകനെയും കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാനായിരുന്നു സോമൻ ശ്രമിച്ചത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഇളയമകനെ കഴുത്തു ഞെരിച്ചു കൊല്ലാൻ ശ്രമിക്കുന്നതിനിടെ നിലവിളി കേട്ട് മൂത്തമകൻ ഓടിയെത്തി കൊലപാതകശ്രമം തടയുകയായിരുന്നു.

Advertisements

മേസ്തിരിപ്പണിക്കാരനാണ് സോമൻ കൊല്ലാതകത്തിനു ശേഷം നിർവികാരനായി വെട്ടിൽ തന്നെയിരിക്കുകയായിരുന്നു സോമൻ ‘ കൊലപാതകം നടന്ന വിവരം മൂത്തമകൻ സമീപവാസിയായ പഞ്ചായത്തംഗം PT സനിൽകുമാറിനെ അറിയിച്ചു. തുടർന്ന് കിടങ്ങൂർ പൊലീസ് സ്ഥലത്തെത്തി സോമനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Hot Topics

Related Articles