കോട്ടയം ജില്ലാ പൊലീസ് സഹകരണ സംഘം തിരഞ്ഞെടുപ്പ്; ഔദ്യോഗിക പാനലിന് വൻ വിജയം; എല്ലാവരും വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു

കോട്ടയം: ജില്ലാ പൊലീസ് സഹകരണ സംഘം തിരഞ്ഞെടുപ്പിൽ ഔദ്യോഗിക പാനലിന് വൻ വിജയം. ഔദ്യോഗിക വിഭാഗത്തിൽ മത്സരിച്ച എല്ലാവരും മികച്ച വിജയം നേടി. 1200 ഓളം വോട്ട് പോൾ ചെയ്തതിൽ ആയിരത്തോളം വോട്ട് നേടിയാണ് ഔദ്യോഗിക വിഭാഗം വിജയിച്ചത്. അജിത് ടി.ചിറയിൽ, ബിജു ചെറിയാൻ, കെ.ടി അനസ്, പി.ആർ രഞ്ജിത്കുമാർ, ബിനു കെ.ഭാസ്‌കർ, എ.അനൂപ്, എസ്.അരുൺകുമാർ, എൻ.എസ് സജീവ് എന്നിവരാണ് ഇന്ന് നടന്ന തിരഞ്ഞെടുപ്പിൽ മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ചത്. നേരത്തെ വനിതാ വിഭാഗത്തിൽ റോഷിനാ അലവി, സി.എസ് റെജിമോൾ, എസ്.പി ശരണ്യ എന്നിവർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

Advertisements

Hot Topics

Related Articles