കോട്ടയം ; ടൗണിൽ നിന്നും പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷണം പോയ സംഭവത്തിൽ പ്രതി റിമാൻഡിൽ. തിരുവനന്തപുരം നെടുമങ്ങാട് ഇരുഞ്ചയം, താന്നിമൂട് ഭാഗത്ത് തേപ്പുവിള പുത്തൻവീട് വീട്ടിൽ ജ്യോതിഷിനെ (26) യാണ് കോട്ടയം വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെക്ടർ കെ ആർ പ്രശാന്ത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് , മെഡിക്കൽ കോളേജ്, തുമ്പ പോലീസ് സ്റ്റേഷനുകളിലും കോട്ടയം ജില്ലയിൽ പാലാ, കോട്ടയം ഈസ്റ്റ് എന്നീ പോലീസ് സ്റ്റേഷനുകളിലും കേസുകൾ നിലവിലുണ്ട്.
Advertisements


