കോട്ടയംകാരെ റെഡിയായിക്കോളൂ. ഇതുവരെ മൊബൈൽ സ്ക്രീനിൽ മാത്രം കണ്ടിരുന്ന കാട്ടിലെ വമ്പന്മാർ ദാ നമ്മുടെ നാട്ടിൽ വരാൻ പോകുന്നു. ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജല ആമയെ നിങ്ങൾ കണ്ടിട്ടുണ്ടോ? ആമസോൺ വനങ്ങളിൽ നിന്നുള്ള ഇണക്കി വളർത്താവുന്ന അനാക്കോണ്ട, ഇണക്കി വളർത്താവുന്ന ചിലന്തികൾ, ബേർഡഡ് ഡ്രാഗൺ എന്നിവയെല്ലാം നേരിട്ട് കണ്ടിട്ടുണ്ടോ? പോക്കറ്റിൽ കൊണ്ടുനടക്കാവുന്ന ക്യൂട്ട് പട്ടിക്കുട്ടികൾ, ചൈന, ഫ്രാൻസ്, ഇറ്റലി രാജ്യങ്ങളിൽ നിന്നുള്ള അപൂർവ്വ പ്രാവുകൾ, ഒപ്പം ഞെട്ടിക്കുന്ന കാർ അക്വേറിയവും കാണാൻ കേരളത്തിലെ ഏറ്റവും വലിയ എക്സോട്ടിക് പെറ്റ് ഷോ ആയ ‘Animal Kingdom 2.0’ ഇനി നമ്മുടെ സ്വന്തം നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിലേക്ക് എത്തുന്നു.
മക്കാവു, ഇഗ്വാന, പെരുമ്പാമ്പ് എന്നിവയോടൊപ്പം ഫോട്ടോ എടുക്കാം. റോബോട്ടിക് സൂ, ഫാമിലി ഗെയിംസ്, പ്ലേ സോൺ, ഗാർഡൻ നഴ്സറി എന്നിവയോടൊപ്പം കേരളത്തിനകത്തും പുറത്തുനിന്നുമുള്ള നൂറോളം കൺസ്യൂമർ സ്റ്റാളുകളിൽ നിന്ന് വൻ വിലക്കുറവിൽ ഷോപ്പിംഗും നടത്താം. കൂടാതെ രുചിയേറും മലബാർ ഫുഡ് കോർട്ടും ഇവിടെയുണ്ട്. ജൂലൈ 10 മുതൽ 26 വരെ രാവിലെ 11 മുതൽ രാത്രി 9:30 വരെയാണ് സമയം. ഇതൊന്നും കണ്ടിട്ടില്ലെങ്കിൽ കുടുംബസമേതം ഇപ്പോൾ തന്നെ പോരാൻ റെഡിയായിക്കോളൂ.
കാട്ടിലെ വമ്പന്മാർ എല്ലാം ഇനി നാട്ടിൽ : കോട്ടയത്ത് ആനിമൽ കിംങ്ഡം എക്‌സോട്ടിക് പെറ്റ് ഷോ ഇന്ന് മുതൽ ജൂലൈ 26 വരെ

Advertisements

