മൊറോക്കയുടെ പ്രതിരോധ പൂട്ട് തകർന്നു ; ഏകപക്ഷീയമായ രണ്ട് ഗോളോടെ ഫ്രാൻസ് സെമിയിൽ 

ഫ്രാൻസ് ഫിഫ ലോകകപ്പ് 2026 ന്റെ സെമിയിൽ കടന്നു. ക്വാർട്ടർ ഫൈനലിൽ കരുത്തരായ മൊറോക്കെയാണ് ഫ്രാൻസ് തോൽപ്പിച്ചത്. ഏകപക്ഷീയമായ രണ്ട് ഗോളിനായിരുന്നു ഫ്രാൻസിന്റെ ജയം. ഫ്രാൻസിനായി കിലിയൻ എംബാപ്പെയും ഉസ്മാൻ ടെമ്പലെയും ഗോൾ നേടി. ആദ്യ പകുതി അവസാനിച്ചപ്പോൾ ഇരു ടീമുകൾക്കും ഗോൾ നേടാൻ ആയിരുന്നില്ല. മാത്രവുമല്ല കിലിയൻ എംബാപ്പെ ഒരു പെനാൽറ്റി നഷ്ടമാക്കുകയും ചെയ്തു. എന്നാൽ രണ്ടാം പകുതിയിൽ ഫ്രാൻസ് ആക്രമണം കടിപ്പിച്ചു. അറുപതാം മിനിറ്റിൽ അത് ഫലം കണ്ടു. കിലിയൻ എംബാപ്പെയുടെ ബൂട്ടിൽ നിന്ന് മനോഹരമായ ഒരു ഗോൾ പിറന്നു. 66 ആം മിനിറ്റിൽ ഉസ്മാൻ ടെംബലെ വീണ്ടും മൊറോക്കോയുടെ വല കുലുക്കി. സ്പെയിൻ-ബെൽജിയം മത്സരത്തിലെ വിജയികളെ ഫ്രാൻസ് സെമിയിൽ നേരിടും.

Advertisements

Hot Topics

Related Articles