കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ മാർച്ച് എട്ട് ശനിയാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ മാർച്ച് എട്ട് ശനിയാഴ്ച വൈദ്യുതി മുടങ്ങും. നാട്ടകം സെക്ഷൻ്റെ പരിധിയിൽ വരുന്ന കണ്ണൻ കര, വിഷൻ ഹോണ്ട, മുളംക്കുഴ, പോളിടെക്നിക്, ബിന്ദു നഗർ, ഹെവൻ്റലി ഫെസ്റ്റ്, കാവന പ്പാറ, കാസിനോവ എന്നീ ട്രാൻസ്‌ഫോമറുകളിൽ നാളെ രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെ വൈദ്യുതി മുടങ്ങും. തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന വെട്ടിയാട് , ഉഴത്തിപ്പടി , കൊല്ലാപുരം , പുത്തൻകാവ് , ലൂക്കാസ് , പൊന്നൂച്ചിറ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ 05:00 വരെ വൈദ്യുതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ കല്ല് കടവ്, മലകുന്നം – 1, പ്ലാമൂട്, ചകിരി എന്നീ ട്രാൻസ്ഫോമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും. ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ, ഹള്ളാപാറ ട്രാൻസ്‌ഫോർമറിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5.30 വരെ യും, ദേവമാതാ കോൺവെന്റ് ട്രാൻസ്‌ഫോമറിന്റെ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പാലക്കലോടിപ്പടി, കൊച്ചുമറ്റം എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

Advertisements

Hot Topics

Related Articles