വേമ്പനാട്ടു കായലിന്റെ ഓളപ്പരപ്പിനെ കീഴടക്കാൻ ഇരട്ടകുട്ടികൾ; വേമ്പനാട്ടുകായലിൽ ഇറങ്ങുക അഞ്ച് വയസുകാരായ ഇരട്ടകൾ

ഫോട്ടോ:
നിവേദ്യയും നിഹാരികയും പരിശീലകൻ ബിജു തങ്കപ്പനൊപ്പം

Advertisements

വൈക്കം: വേമ്പനാട്ടു കായലിന്റെ ഓളപ്പരപ്പിനെ കീഴടക്കാൻ ഇരട്ടകുട്ടികൾ. അഞ്ച് വയസുകാരായ നൈവേദ്യ ഹരീഷും നിഹാരിക ഹരീഷുമാണ് വേൾഡ് റെക്കോഡ് ലക്ഷ്യമാക്കി നാളെ 25-10-25വേമ്പനാട്ടുകായലിന് കുറുകെ നീന്താൻ ഒരുങ്ങുന്നത്.നാളെ
രാവിലെ 7.30ന് ചേർത്തല കൂമ്പേൽകടവിൽ നിന്നും വൈക്കം കായലോര ബീച്ച് വരെയുള്ള ഒൻപത് കിലോമീറ്റർ ദൂരമാണ് കുട്ടികൾ നീന്തിക്കടക്കാൻ തയ്യാറെടുക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോതമംഗലം ഡോൾഫിൻ അക്വാട്ടിക് ക്ലബ്ബിലെ പരിശീലകൻ ബിജുതങ്കപ്പനാണ് നൈവേദ്യയെയും നിഹാരികയെയും നീന്തൽ പരിശീലിപ്പിച്ചത്.കഴിഞ്ഞ മദ്ധ്യവേനൽ അവധി മുതലാണ് കുട്ടികൾ നീന്തൽ പഠിച്ചുതുടങ്ങിയത്. നീന്തൽ പരിശീലകനായ റിട്ട.ഫയർ ഓഫീസർ ടി.ഷാജികുമാറാണ് നീന്തലിന്റെ ബാലപാഠങ്ങൾ പഠിപ്പിച്ചത്. വളരെ ചെറിയ കാലയളവിലെ പരിശീലനത്തിലൂടെ കൈകാലുകൾ ബന്ധിച്ച് വരെ ബിജു തങ്കപ്പൻ പരിശീലനം നൽകിയ കുട്ടികൾ വേമ്പനാട്ട് കായൽ നീന്തിക്കടന്നിട്ടുണ്ട്.

ഇതിനോടകം 29 കുട്ടികളാണ് ഡോൾഫിൻ അക്വാട്ടിക് ക്ലബ്ബിന്റെയും ബിജു തങ്കപ്പന്റെയും നേതൃത്വത്തിൽ നീന്തലിൽ വേൾഡ് റെക്കോഡുകൾ നേടിയത്.
വൈക്കം എസ്.ബി.ഐയിലെ ഉദ്യോഗസ്ഥനായ കുലശേഖരമംഗലം വൈകുണ്ഠത്തിൽ പി.ഹരീഷിൻ്റേയും അനുവിന്റേയും മക്കളാണ് നിവേദ്യയും നിഹാരികയും. വെള്ളൂർ ഭവൻസ് ബാലമന്ദിറിലെ യു.കെ.ജി വിദ്യാർത്ഥികളാണ് .

രാവിലെ ഒൻപതിന് വൈക്കം ബീച്ചിൽ ചേരുന്ന സമ്മേളനത്തിൽ സി.കെ.ആശ എം.എൽ.എ, നഗരസഭ ചെയർപേഴ്സൺ പ്രീത രാജേഷ്, വൈസ് ചെയർമാൻ പി.ടി.സുഭാഷ്, വൈക്കം ഡി.വൈ.എസ്.പി ടി.ബി. വിജയൻ, അർജുന അവാർഡ് ജേതാവ് ടോം ജോസഫ്, പിന്നണി ഗായകൻ ദേവാനന്ദ് തുടങ്ങിയവർ പങ്കെടുക്കും.

Hot Topics

Related Articles