ഹൃദയത്തെകുറിച്ച് ചോദിക്കാം പ്രോ​ഗാം മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്തി

പാലാ . ലോക ഹൃദയദിനാഘോഷങ്ങളുടെ ഭാ​ഗമായി മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന വിവിധ പരിപാടികളുടെ ഭാ​ഗമായി പൊതുജനങ്ങൾക്കു വേണ്ടി ഹൃദയത്തെകുറിച്ച് ചോദിക്കാം – എന്ന വിഷയത്തിൽ ചർച്ചയും ലൈവ് ഫോൺ ഇൻ പ്രോ​ഗ്രാമും നടത്തി. ഹൃദയസംബന്ധമായ രോ​ഗങ്ങളെക്കുറിച്ചും ആധുനിക ഹൃദയചികിത്സകളെ കുറിച്ചും വി​ദ​ഗ്ധ ഡോക്ടർമാർ മറുപടി നൽകി.
കാർഡിയാക് സയൻസസ് വിഭാ​ഗം മേധാവി ഡോ.രാംദാസ് നായിക് .എച്ച്, സീനിയർ കൺസൾട്ടന്റുമാരായ പ്രഫ.ഡോ.രാജു ജോർജ്, ഡോ.ജെയിംസ് തോമസ്, ഡ‍ോ.ബിബി ചാക്കോ ഒളരി, ഡോ.രാജീവ് എബ്രഹാം, കാർഡിയാക് തൊറാസിക് ആൻഡ് വാസ്കുലാർ സർജറി വിഭാ​ഗം മേധാവി ഡോ.കൃഷ്ണൻ.സി എന്നിവർ ചർച്ചയ്ക്കും പൊതുജനങ്ങളുടെ സംശയങ്ങൾക്കും മറുപടി നൽകി. കാർ‌ഡിയാക് അനസ്ത്യേഷ്യ വിഭാ​ഗം സീനിയർ കൺസൾട്ടന്റ് ഡോ.നിതീഷ് പി.എൻ. ചർച്ചയ്ക്കും മോഡറേറ്ററായി. Photo Caption ‘ ലോക ഹൃദയ ദിനാഘോഷങ്ങളുടെ ഭാഗമായി മാർ സ്ലീവാ മെഡിസിറ്റിയിൽ നടന്ന ഹൃദയത്തെ കുറിച്ച് ചോദിക്കാം പ്രോഗ്രാം

Advertisements

Hot Topics

Related Articles