എസ് എൻ പുരം :കോത്തല ഗവണ്മെന്റ് വി എച്ച് എസ്സ് എസ്സിൽ കലോത്സവത്തിന് മുന്നോടിയായി വിളംബര ജാഥ വിപുലമായി കൂരോപട ജംഗ്ഷനിൽ നടത്തി.
കുട്ടികൾ, അദ്ധ്യാപകർ, അനധ്യാപകർ, രക്ഷകർത്താക്കൾ, പൂർവ്വ വിദ്യാർത്ഥികൾ,ജനപ്രതിനിധികൾ പങ്കെടുത്ത വർണ്ണാഭമായ വിളംബര ജാഥയുടെ ഉദ്ഘാടനം കൂരോപട ഗ്രാമപഞ്ചായത്തു പ്രസിഡന്റ് അമ്പിളി മാത്യു നിർവഹിച്ചു. വിദ്യാലയത്തിന്റെ മികവുകൾ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനായി അനൗൺസ്മെന്റ് വാഹനവും, വിവിധ വേഷങ്ങൾ ധരിച്ച കുട്ടികളും ജാഥയ്ക്ക് മികവേകി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പാമ്പാടി സബ് ഇൻസ്‌പെക്ടർ ഉദയകുമാർ പി ബി ആശംസകൾ അറിയിച്ചു. പള്ളിക്കത്തോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റ്റി എം ജോർജ്, വാർഡ് മെമ്പർമാരായ അനിൽ കൂരോപട, സന്ധ്യ സുരേഷ്, ആശ ബിനു, റ്റി ജി മോഹനൻ, പി റ്റി എ പ്രസിഡന്റ് രഞ്ജിത്ത് കെ കെ എന്നിവർ ആശംസകൾ അറിയിച്ചു. ഹെഡ്മാസ്റ്റർ കൃഷ്ണകുമാർ ബി, പ്രിൻസിപ്പൽ റസീന എസ് എന്നിവർ സ്കൂൾ പ്രവർത്തനത്തെ കുറിച്ച് വിശദികരിച്ചു. സ്കൂൾ ലീഡർ നിശ്ചൽ വിനീത് കൃതജ്ഞത രേഖപ്പെടുത്തി.


