വൈക്കം:സാമൂഹിക സാംസ്കാരികസേവന രംഗങ്ങളിൽ വൈക്കം ലയൺസ് ക്ലബ് നടത്തിവരുന്ന പ്രവർത്തനം ശ്രദ്ധേയമാകുന്നു.
നിർധനർക്ക്ഭവന നിർമാണ സഹായം, രോഗികൾക്ക് ഡയാലിസിസ് കിറ്റ്, ഡയപ്പർ,ഔഷധകഞ്ഞി, ഓണക്കോടി,ഓണക്കിറ്റ് എന്നിവ വിതരണം ചെയ്തും സൗജന്യ വൈദ്യപരിശോധന ക്യാമ്പുകൾ സംഘടിപ്പിച്ചും നാട്ടിൻപുറങ്ങളിലെ സാധാരണക്കാർക്ക് ലയൺസ് ക്ലബ് കൈത്താങ്ങാകുകയാണ്. എൻ്റെ നഗരം സുന്ദര നഗരം എന്ന കാഴ്ചപ്പാടിൽ വൈക്കം വലിയകവലയിൽ രണ്ടരലക്ഷം രൂപ വിനിയോഗിച്ച്ഐ ലൗ വൈക്കമെന്ന പദ്ധതി പൂർത്തിയാക്കി. ഇതിൻ്റെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം നാലിന് വൈക്കം വലിയകവലയിൽ സി.കെ.ആശ എം എൽ എ ഉദ്ഘാടനം ചെയ്യും. ലയൺസ് ക്ലബ് പ്രസിഡൻ്റ് ബി.ജയകുമാർ അധ്യക്ഷത വഹിക്കും. ലയൺസ് ക്ലബ് ഡിസ്ട്രിക്ട് ഗവർണർ വിന്നിഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തും.
നഗരസഭചെയർപേഴ്സൺ പ്രീതാരാജേഷ്, വൈസ് ചെയർമാൻ പി.ടി. സുഭാഷ്, വൈക്കം ഡിവൈഎസ്പി ടി.ബി. വിജയൻ,നഗരസഭ കൗൺസിലർമാരായ കെ.ബി.ഗിരിജാകുമാരി, രാജശേഖരൻ,ബി. ചന്ദ്രശേഖരൻ,ലേഖ ശ്രീകുമാർ, ലയൺസ് ക്ലബ് റീജിയണൽ ചെയർമാൻ മാത്യു കെ. ജോസഫ്, സോൺ ചെയർമാൻ വി.വി. സുരേഷ്കുമാർ, സെക്രട്ടറി പി.എൻ. രാധാകൃഷ്ണൻനായർ, പ്രോജക്ട് കോ-ഓർഡിനേറ്റർ ജോബികുര്യൻ തുടങ്ങിയവർ പ്രസംഗിക്കും.
പരിപാടി വിശദീകരിച്ച വാർത്താ സമ്മേളനത്തിൽ ബി.ജയകുമാർ, പി.എൻ. രാധാകൃഷ്ണൻനായർ,മനോജ്കുമാർ യെസ്ടെക്, മാത്യുജോസഫ് കോടാലിച്ചിറ, ജോബി കുര്യൻ തുടങ്ങിയവർ സംബന്ധിച്ചു.


