കോട്ടയം: കാരുണ്യത്തിന്റെ ചിറക് വിരിച്ച അച്ചായന്റെ തണൽ ഇനി മണർകാട്ടും. അച്ചായൻസ് ഗോൾഡ് 34 ആം ഷോറും ഇനി മണർകാടിന്റെ മണ്ണിലും. നവംബർ 23 ഞായറാഴ്ച വൈകിട്ട് ആറിന് അച്ചായൻസ് ഗോൾഡ് എം.ഡി ടോണി വർക്കിച്ചനും സിനിമാ താരം ഭാവനയും അച്ചായൻസ് ഗോൾഡ് ജനറൽ മാനേജർ ഷിനിൽ കുര്യനും ചേർന്ന് ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്നവരിൽ നിന്നും നറക്കിട്ടെടുക്കുന്ന 10 ഭാഗ്യ ശാലികൾക്ക് പതിനായിരം രൂപ വീതം സമ്മാനം നൽകും. ഉദ്ഘാടനത്തിന്റെ ഭാഗമായി പ്രശസ്ത കലാകാരന്മാർ അണിനിരക്കുന്ന ഫ്യൂഷൻ ചെണ്ടയും അരങ്ങേറും. മണർകാട് ജംഗ്ഷനിലെ പാറയിൽ ആർക്കേഡിലാണ് പുതിയ ഷോറൂം ഉദ്ഘാടനം ചെയ്യുന്നത്. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട്, ഇടുക്കി, എറണാകുളം ജില്ലകളിലായി 34 ഷോറൂമുകളാണ് അച്ചായൻസ് ഗോൾഡിനുള്ളത്.
Advertisements


