കോട്ടയം: ആർപ്പൂക്കരയിൽ എം.ഡി.എം.എയുമായി കുപ്രസിദ്ധ ഗുണ്ട അലോട്ടിയുടെ സഹോദരൻ അറസ്റ്റിൽ. മുൻപ് കാപ്പാ ചുമത്തി ജില്ലാ പൊലീസ് നടപടിയെടുത്ത പ്രതിയെയാണ് ഇപ്പോൾ എം.ഡി.എം.എയുമായി ഗാന്ധിനഗർ പൊലീസ് സംഘം അറസ്റ്റ് ചെയ്യത്. ആർപ്പൂക്കര വില്ലൂന്നി കോലോട്ടമ്പലം ഭാഗത്ത് കൊപ്രായിൽ വീട്ടിൽ ജോൺസി ജേക്കബിനെ(33)യാണ് ഗാന്ധിനഗർ സ്റ്റേഷൻ ഹൌസ് ഓഫിസർ ഇൻസ്പെക്ടർ ടി.ശ്രീജിത്തിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇന്ന് ഉച്ചയ്ക്ക് 11.30 ഓടെ ആർപ്പൂക്കര കോലേട്ടമ്പലം ഭാഗത്ത് വച്ചാണ് ഇയാളെ പൊലീസ് പിടികൂടിയത്. ഇയാളുടെ ദേഹ പരിശോധനയിൽ 0.92 ഗ്രാം എം.ഡി.എം.എയും പിടിച്ചെടുത്തു. എസ് ഐ ജയപ്രകാശ് , എസ് ഐ ജിബീഷ് , സീനിയർ സിവിൽ പൊലീസ് ഓപിസർ പ്രതീഷ് രാജ്, രഞ്ജിത്ത് ടി ആർ , സി പി ഓ മാരായ അനൂപ് പി റ്റി , മനീഷ് , നിഖിൽ , സുനു ഗോപി, പ്രതീഷ് കുഞ്ഞച്ചൻ എന്നിവർ ചേർന്ന് അറസ്റ് ചെയ്തു. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും. ഇയാൾക്കെതിരെ മുൻപ് ജില്ലാ പൊലീസ് കാപ്പ ചുമത്തി നടപടിയെടുത്തിരുന്നതാണ്. ഇയാളുടെ സഹോദരൻ ജെയിസ്മോൻ ജേക്കബ് കൊലപാതകം അടക്കം നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയാണ്.
ആർപ്പൂക്കരയിൽ എം.ഡി.എം.എയുമായി മുൻ കാപ്പ കേസ് പ്രതി അറസ്റ്റിൽ: പിടിയിലായത് കുപ്രസിദ്ധ ഗുണ്ട അലോട്ടിയുടെ സഹോദരൻ


