കോട്ടയത്തെ വാഹനപ്രേമികൾക്ക് ആഘോഷമാക്കാൻ ഡബിൾ ഡക്കർ ബസെത്തി..! കോട്ടയത്ത് ബസ് എത്തിയത് സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി; ബസിന്റെ ഫ്‌ളാഗോഫ് മന്ത്രി വി.എൻ വാസവൻ നിർവഹിക്കും

കോട്ടയം: വാഹന പ്രേമികൾക്ക് ആഘോഷക്കാൻ കോട്ടയം നഗരത്തിൽ ഡബിൾ ഡക്കർ ബസ് എത്തി. കെ.എസ്ആർടിസിയുടെ ഡബിൾ ഡക്കർ ബസാണ് കോട്ടയത്ത് എത്തിയത്. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായാണ് ബസ് കോട്ടയത്ത് എത്തിച്ചത്. സർക്കാരിന്റെ രണ്ടാംം വാർഷികാഘോഷത്തിന്റെ ഭാഗമായി നാഗമ്പടത്ത് സംഘടിപ്പിക്കുന്ന മേളയുടെ ഭാഗമായാണ് ബസ് കോട്ടയത്ത് എത്തിച്ചിരിക്കുന്നത്.

മേളയിലെ കെ.എസ്.ആർ.ടി.സി. സ്റ്റാളിൽനിന്ന് ലഭിക്കുന്ന കൂപ്പൺ ഉപയോഗിച്ച് സൗജന്യമായി ജനങ്ങൾക്ക് യാത്രചെയ്യാനുള്ള സൗകര്യമാണ് ഒരുക്കുക. ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പാണ് പ്രചരണാർത്ഥം വാടകയ്ക്ക് കെ.എസ്.ആർ.ടി.സി. ഡബിൾ ഡക്കർ എത്തിച്ചിട്ടുള്ളത്. ഇതിന്റെ -ഫ്ളാഗ് ഓഫ് ഇന്ന് മേയ് 15 തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് നാഗമ്പടം മൈതാനത്ത് മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കളക്ടർ, ജില്ലാ പൊലീസ് മേധാവി, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.

Hot Topics

Related Articles