കോട്ടയം ഈരാറ്റുപേട്ടയിൽ മുങ്ങിതാഴ്ന്ന കൊച്ചുമകനെ രക്ഷിക്കുന്നതിനിടെ മുത്തഛൻ മുങ്ങി മരിച്ചു : മരിച്ചത് മറ്റക്കാട് സ്വദേശി 

ഈരാറ്റുപേട്ട: മീനച്ചിലാറ്റിൽ മുങ്ങിതാഴ്ന്ന കൊച്ചുമകനെ രക്ഷിക്കുന്നതിനിടെ മുത്തഛൻ മുങ്ങി മരിച്ചു. മറ്റക്കാട് വടക്കേതാഴത്ത് സലീം (62) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് അരയത്തിനാൽ കോളനിക്ക് സമീപമുള്ള മീനച്ചിലാറ്റിലെ കടവിലാണ് അപകടം. ഷെമീറിന്റ മകനും ഈരാറ്റുപേട്ട ഗവ.എം.എൽ.പി.എസിലെ വിദ്യാർത്ഥിയുമായ സുൽത്താൻ (9) സ്‌കൂൾ കഴിഞ്ഞ വീട്ടിലെത്തിയ ശേഷം മുത്തച്ഛനോടൊപ്പം കടവിൽ കുളിക്കാൻ പോയി. കുളിക്കുന്നതിനിടെ മുങ്ങിത്താഴ്ന്ന സുൽത്താനെ രക്ഷിക്കുന്നതിനിടെ സലീം മുങ്ങി താഴുകയായിരുന്നു. ഓടിയെത്തിയ നാട്ടുകാർ ഇവരെ  കരയ്‌ക്കെത്തിച്ചു. തുടർന്ന് ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും സലീമിന്റെ ജീവൻ രക്ഷിക്കനായില്ല. ഈരാറ്റുപേട്ട അഗ്നിശമന സേനാംഗങ്ങളും സ്ഥലത്തെത്തിയിരുന്നു. സലീമിന്റെ ഭാര്യ:സലീന. മക്കൾ:ഷെമീർ, ഷെഫിൻ ഷെജീന,സുലൈമാൻ.

Advertisements

Hot Topics

Related Articles