പുലരി പുതുവത്സര ശുശ്രൂഷയുംതൂത്തൂട്ടി ബൈബിൾ കൺവൻഷൻ ഉദ്ഘാടനവും: കൺവൻഷൻ നാളെ ജനുവരി ഒന്നു മുതൽ നാലു വരെ

തിരുവഞ്ചൂർ: തൂത്തൂട്ടി മോർ ഗ്രിഗോറിയൻ ധ്യാനകേന്ദ്രത്തിൽ പുതുവർഷത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന പുലരി 2026 പുതുവത്സര ശുശ്രൂഷയും തൂത്തൂട്ടി ബൈബിൾ കൺവൻഷന്റെ ഉദ്ഘാടനവും നടത്തി. ധ്യാനകേന്ദ്രം ഡയറക്ടർ സഖറിയാസ് മോർ പീലക്സിനോസ് മെത്രാപ്പോലീത്ത നേതൃത്വം നൽകി. ഇന്ന് വൈകുന്നേരം ഏഴുമണിക്ക് പ്രാർത്ഥനയോടെ ആരംഭിച്ച പുലരി പുതുവത്സര ശുശ്രൂഷ പുലർച്ചെ 12 മണിക്ക് നടന്ന വിശുദ്ധ കുർബാനയോടെ അവസാനിച്ചു.

Advertisements

സഹജീവികളെ സ്നേഹിക്കാനും കരുതാനും, ക്രിസ്തുവിനെ പോലെ വിനയപ്പെടുവാനും നമുക്ക് സാധിക്കുമ്പോഴാണ് ഓരോ വർഷവും നമ്മുടെ ജീവിതത്തിൽ അർത്ഥപൂർണ്ണം ആകുന്നത് എന്ന് പുതുവത്സര സന്ദേശത്തിൽ സഖറിയാസ് മോർ പീലക്സിനോസ് പറഞ്ഞു. പുതിയ വർഷത്തിലേക്ക് പ്രവേശിക്കുമ്പോൾ പാപത്തോട് വിടപറഞ്ഞ് യേശുക്രിസ്തുവിൽ ഒന്നായി തീരുവാൻ നമുക്ക് സാധിക്കുമ്പോഴാണ് പുതുജീവൻ പ്രാപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മോർ ഗ്രിഗോറിയൻ ധ്യാനകേന്ദ്രത്തിന്റെ അനുബന്ധ സ്ഥാപനമായ മാർ ഗ്രിഗോറിയൻ ഷെയറിംഗ് മിനിസ്ട്രിയുടെ പ്രവർത്തനങ്ങൾക്കായി സിഎസ്ആർ ഫണ്ട് അനുവദിച്ച കാനം ലാറ്റക്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് സ്നേഹാദരവുകൾ സമർപ്പിച്ചു. പഴുമാലിൽ റെജിമോൾ സിറിയക്കിന്റെ സ്മരണാർത്ഥം എല്ലാവർഷവും പുതുവത്സര ദിനത്തിൽ നൽകുന്ന വിവാഹസഹായം അർഹയായ വ്യക്തിക്ക് നൽകി.കുർബാനയ്ക്ക് ശേഷം സ്നേഹ വിരുന്നും നടത്തി.

തൂത്തൂട്ടി ബൈബിൾ കൺവൻഷന്റെ ഉദ്ഘാടനവും മെത്രാപ്പോലീത്ത നിർവഹിച്ചു. ജനുവരി 1,2,3,4 തീയതികളിലായി നടക്കുന്ന വാർഷിക കൺവൻഷനിൽ ആദ്യദിവസം സീറോ മലബാർ സഭ ഷംഷാബാദ് അതിരൂപത അധ്യക്ഷൻ മാർ ആന്റണി പ്രിൻസ് പാണേങ്ങാടൻ വചനസന്ദേശം നൽകും. രണ്ടാം ദിനം വടവാതൂർ സെന്റ് തോമസ് അപ്പോസ്തോലിക് സെമിനാരിയിലെ ഫാ. ഡോ. ജോസഫ് കടുപ്പിൽ വചനസന്ദേശം നൽകും. മൂന്നാം ദിനം പൗരസ്ത്യ സുവിശേഷ സമാജത്തിന്റെ പൗലോസ് പാറേക്കര കോർഎപ്പിസ്കോപ്പ വചന സന്ദേശം നൽകും. സമാപശ ദിനമായ നാലിന് മലങ്കര കത്തോലിക്കാ സഭ തിരുവല്ല അതിരൂപതാ അധ്യക്ഷൻ തോമസ് മോർ കൂറിലോസ് മെത്രാപ്പോലീത്ത വചന സന്ദേശം നൽകും.

ഒന്നാം തീയതി മുതൽ നാലാം തീയതി വരെ വൈകുന്നേരം ആറു മുതൽ 8.30 വരെയാണ് കൺവൻഷൻ നടത്തപ്പെടുന്നത് എന്ന് മാനേജർ ഫാ. റിനോ ആനിക്കൽ അറിയിച്ചു. വിവരങ്ങൾക്ക് 9645265050, 0481 2545050.

Hot Topics

Related Articles