പക്ഷിപ്പനി നിയന്ത്രണം;കോഴിയും താറാവും വീണ്ടും വിപണിയിലെത്തും;ആലപ്പുഴയിൽ നിയന്ത്രണം നീക്കി

ആലപ്പുഴ:ജില്ലയിൽ പക്ഷിപ്പനി ഭീതിയെ തുടർന്ന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ നീക്കി. ഇതോടെ ഇനി മുതൽ ഹോട്ടലുകളിലും ഭക്ഷണശാലകളിലും ചിക്കൻ ഉൾപ്പെടെയുള്ള വിഭവങ്ങൾ ലഭ്യമാകും.കോഴി, താറാവ്, കാട തുടങ്ങിയ പക്ഷികളുടെ മാംസവും മുട്ടയും വിൽക്കുന്നതിനും അധികൃതർ അനുമതി നൽകി.ആലപ്പുഴ ജില്ലയിലെ 32 പഞ്ചായത്തുകളിലും ആലപ്പുഴ, ഹരിപ്പാട് നഗരസഭകളിലുമായിരുന്നു നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നത്. രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളിൽ അണുനശീകരണ പ്രവർത്തനങ്ങൾ പൂര്‍ത്തിയായതായി അധികൃതർ അറിയിച്ചു.

Advertisements

.ജില്ലയിൽ പുതുതായി പക്ഷിപ്പനി കേസുകൾ സ്ഥിരീകരിച്ചിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.അതേസമയം, സംശയാസ്പദമായ മൂന്ന് സാമ്പിളുകൾ ഭോപ്പാലിലെ ലബോറട്ടറിയിലേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും ഫലം ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചു.പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് ഹോട്ടലുകൾ അടച്ചിടാൻ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) നിർദേശം നൽകിയിരുന്നു. ഇതോടൊപ്പം കോഴി, താറാവ് എന്നിവയുടെ മാംസം വിൽക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തിയതോടെ ഹോട്ടൽ മേഖലയിലുണ്ടായ പ്രതിസന്ധിക്കെതിരെ ഹോട്ടൽ ഉടമകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. നിയന്ത്രണങ്ങൾ നീക്കിയതോടെ ഹോട്ടൽ മേഖല ആശ്വാസത്തിലാണ്.

Hot Topics

Related Articles