കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജനുവരി 29 വ്യാഴാഴ്ച വൈദ്യുതി മുടങ്ങും 

കോട്ടയം :  ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജനുവരി 29 വ്യാഴാഴ്ച വൈദ്യുതി മുടങ്ങും. കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പാദുവാ ടൗൺ, വൈക്കോൽപാടം, ചകിണി പാലം എന്നീ ട്രാൻസ്ഫർമുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.  മീനടം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കൊല്ലം പറമ്പ് ചേലമറ്റം പടി കുരുവിക്കാട് ട്രാൻസ്ഫോമറിൽ രാവിലെ 9 മണി മുതൽ 6 മണി വരെ വൈദ്യുതി മുടങ്ങും. ഏറ്റുമാനൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പള്ളിക്കുന്ന്, സൈം സ്കൂൾ, മണിമല കാവ്, കറ്റോട് ഐശ്വര്യ പ്ലാസ്റ്റിക് , മുരിയൻ മാലി കവല ,  കമ്പനി  കടവ് എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകുനേരം 5: 30  മണി വരെ വൈദ്യുതി മുടങ്ങും. 

Advertisements

അയർക്കുന്നം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ നരിവേലിപ്പള്ളി ,പയറ്റുകുഴി, പുകിടി എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 8മണിമുതൽ 5മണിവരെ ഭാഗികമായി വൈദ്യുതി മുടങ്ങും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ  രാവിലെ 09:00 മുതൽ 05:00 വരെ 33 ലൈനിൽ വർക്ക്‌ നടക്കുന്നതിനാൽ സെക്ഷന്റെ പരിധിയിൽ വരുന്ന എല്ലാം ട്രാൻസ്‌ഫോർമറിലും ഭാഗികമായി വൈദ്യുതി മുടങ്ങും.  കൂടാതെ രാവിലെ 09:00 മുതൽ 05:00 വരെ ചക്കാമ്പുഴ ടൗൺ ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.

പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ടച്ചിങ്ങ് വർക്ക് നടക്കുന്നതിനാൽ ചെത്തിമറ്റം, പുതിയ കാവ്, കുളംകണ്ടം ടവർ, പഞ്ഞിക്കുന്നേൽ, വടയാറ്റ് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ  രാവിലെ 8.00 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും.  തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള മോസ്കോ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9മണി മുതൽ  2 മണി വരെ   വൈദ്യുതി മുടങ്ങും.  ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ലൈനിൽ മെയിൻ്റൻസ് ജോലികൾ  നടക്കുന്നതിനാൽ വഞ്ചാങ്കൽ, മുസ്ലിം ഗേൾസ് സ്കൂൾ, നൈസ്, മാതാക്കൽ, ഇടകളമറ്റം, കരിയിലകാനം ഭാഗങ്ങളിൽ 9am മുതൽ 5.30pm വരെ വൈദ്യുതി മുടങ്ങും. 

നാട്ടകം  ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ലീല ,കുന്നംപള്ളി , ബി.എസ്.എൻ.എൽ എക്സ്ചേഞ്ച് ,കാടൻചിറ,പെർച്ച് വില്ല,കുറുപ്പുംപടി,പാറക്കൽ കടവ്,മഷി കമ്പനി  എന്നീ  ട്രാൻസ്ഫോർമറിന്റെ  ഭാഗങ്ങളിൽ രാവിലെ  9:30 മുതൽ വൈകിട്ട്  5:30 വരെ  ഭാഗീകമായി വൈദ്യുതി മുടങ്ങും. മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കുരിശുപള്ളി, ചെട്ടിപ്പടി, നീലാണ്ട പടി താഴത്തിക്കര നമ്പർ വൺ , നമ്പർ രണ്ട് ട്രാൻസ്ഫോമറുകളിൽ ഭഹികമായി വൈദ്യുതി മുടങ്ങും.  പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ  മെയിൻ്റനൻസ് വർക്ക് നടക്കുന്നതിനാൽ ശ്രീകുറുംബക്കാവ് ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 8.00 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും. 

തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പൊട്ടശ്ശേരി   ട്രാൻസ്ഫോർമറിൽ രാവിലെ 09:00 മുതൽ 05:30 വരെ വൈദ്യുതി മുടങ്ങും.

അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള കുട്ടിമുക്ക്, അനാമല, നിരപ്പെൽപടി, തച്ചിലേട്ട് ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9 മണി മുതൽ  5 മണി വരെ   വൈദ്യുതി മുടങ്ങും. തീക്കോയി സെക്ഷൻ  പരിധിയിൽ,   വർക്ക്‌ നടക്കുന്നതിനാൽ സെക്ഷൻ പരിധിയിൽ വരുന്ന തീക്കോയി ടി ഫാക്ടറി  ട്രാൻസ്ഫോർമറിന്റെ കീഴിൽ ഉള്ള ഭാഗങ്ങളിൽ   രാവിലെ 9 മുതൽ 05:00  വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. 

തീക്കോയി സെക്ഷൻ  പരിധിയിൽ,  സ്പേസ്ർ ഇടുന്നതിനാൽ 

സെക്ഷൻ പരിധിയിൽ വരുന്ന കുളത്തുങ്കൽ ട്രാൻസ്ഫോർമറിന്റെ കീഴിൽ ഉള്ള ഭാഗങ്ങളിൽ   രാവിലെ 9 മുതൽ 05:00  വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന  നാഗമ്പടം, പനയകഴിപ്പ്, ആറ്റുമാലി, ജനത, കുമരനെല്ലൂർ, ചവിട്ടുവരി, നീലിമംഗലം  ഭാഗങ്ങളിൽ  9:00 മുതൽ 05:00 വരെ ഭാഗീകമായി  വൈദ്യുതി മുടങ്ങും. പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വർക്ക് നടക്കുന്നതിനാൽ ജി.കെ, പനച്ചിപ്പാറ ട്രാൻസ്ഫോർമർ പരിധിയിൽ   രാവിലെ 9:00 മണി മുതൽ വൈകിട്ട് 5:00 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ  കുഴിക്കരി, കട്ടപ്പുറം,  ഞാറ്റുകാല  ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5.30 മണി വരെ വൈദ്യുതി മുടങ്ങും.  പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കൊച്ചക്കാല ട്രാൻസ്ഫോർമറിൽ രാവിലെ 9:30 മുതൽ 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. 

Hot Topics

Related Articles