കോട്ടയം: മുൻ ആഭ്യന്തര മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയ്ക്ക് നേരെ വെർച്വൽ അറസ്റ്റ് ഭീഷണി. ഇദ്ദേഹത്തെ ഫോണിൽ ബന്ധപ്പെട്ട ശേഷം അറസ്റ്റ് ഭീഷണി മുഴക്കുകയായിരുന്നു. വാട്‌സ് അപ്പ് വീഡിയോ കോളിൽ എത്തിയ ശേഷമാണ് ഇദ്ദേഹത്തോടെ തട്ടിപ്പ് ഭീഷണി മുഴക്കിയത്. തുടർന്ന്, ഇദ്ദേഹം സംഭവത്തിൽ സംസ്ഥാന പൊലീസ് മേധാവിയ്ക്കു പരാതി നൽകിയിട്ടുണ്ട്.
കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. ആദ്യം ഇദ്ദേഹത്തെ ഫോണിൽ ബന്ധപ്പെട്ട ശേഷം മഹാരാഷ്ട്രയിൽ നിന്നുള്ള പൊലീസ് സംഘം ആണ് എന്നു പരിചയപ്പെടുത്തിയാണ് സംഘം ഇദ്ദേഹത്തെ ബന്ധപ്പെട്ടത്. തുടർന്ന്, തിരുവഞ്ചൂർ രാധാകൃഷ്ണനോട് ഇദ്ദേഹത്തിന്റെ ആധാർ കാർഡ് ഉപയോഗിച്ച് എടുത്ത ഫോൺ നമ്പർ ഉപയോഗിച്ച് മുംബൈയിൽ തട്ടിപ്പ് നടന്നതായി ആരോപിക്കുകയായിരുന്നു. തുടർന്ന് വീഡിയോ കോളിൽ എത്തിയ ശേഷം ഇദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയാണ് എന്നും അറിയിച്ചു. തട്ടിപ്പാണ് എന്ന് വ്യക്തമായതോടെ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ സംസ്ഥാന പൊലീസ് മേധാവിയ്ക്ക് പരാതി നൽകി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയ്ക്ക് വെർച്വൽ അറസ്റ്റ് ഭീഷണി; സംസ്ഥാന പൊലീസ് മേധാവിയ്ക്ക് പരാതി നൽകി മുൻ ആഭ്യന്തര മന്ത്രി

Advertisements

