കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഫെബ്രുവരി എട്ട് ഞായറാഴ്ച വൈദ്യുതി മുടങ്ങും 

കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഫെബ്രുവരി എട്ട് ഞായറാഴ്ച വൈദ്യുതി മുടങ്ങും.ഏറ്റുമാനൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചൂര കുളങ്ങര, മാലിയപ്പടി, കാട്ടാത്തി സ്കൂൾ, മാടപ്പള്ളി, മാരിയമ്മൻ കോവിൽ, നീണ്ടൂർ റോഡ്, സ്റ്റെയിൻസ്, ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, ഇന്ദിര പ്ളാസ്റ്റിക്, ഏറ്റുമാനൂരപ്പൻ കോളേജ് എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ  രാവിലെ 9 മണി മുതൽ വൈകുനേരം 5: 30  മണി വരെ വൈദ്യുതി മുടങ്ങും. കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പൈപ്പ് ആൻഡ് പൈപ്പ് , ശവക്കോട്ട, ലൂർദ്, കൂൾ ഫോം, നേതാജി റോഡ്   ഭാഗങ്ങളിൽ 9:00 മുതൽ 05:00 വരെ ഭാഗീകമായി  വൈദ്യുതി മുടങ്ങും. ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ, എസ്.ബി.എസ്.എച്ച്  ഗ്രൗണ്ട് ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ  രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദുതി മുടങ്ങും.

Advertisements

Hot Topics

Related Articles