കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഡിസംബർ 29 തിങ്കളാഴ്ച വൈദ്യുതി മുടങ്ങും. പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വർക്ക് നടക്കുന്നതിനാൽ ഇടമല, അൽഫോൺസാ ചർച്ച് ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 8:00 മണി മുതൽ വൈകിട്ട് 4:30 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, ആറാട്ടുകടവ്, വാസുദേവപുരം, ഷേർളി, ഷെർലി ടവർ, കരികുളങ്ങര ബിഎസ്എൻഎൽ, കരികുളങ്ങര, അമ്പാടി ടവർ, ചെമ്പകശ്ശേരി വില്ല എന്നീ ട്രാൻസ്ഫോമറുകളുടെ കീഴിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5.30 മ ണി വരെ വൈദ്യുതി മുടങ്ങും.
പള്ളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വർക്ക് നടക്കുന്നതിനാൽ ബുക്കാനാ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 8:00 മണി മുതൽ വൈകിട്ട് 6 മണി വരെ വൈദ്യുതി മുടങ്ങും. പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കെ.ജി കോളേജ്, കടവുംഭാഗം, പൊത്തൻപുറം, കുമ്പന്താനം, വെണ്ണിമല അമ്പലം, വെണ്ണിമല ഗുഹ, നൊങ്ങൽ, പുളിഞ്ചോട് എന്നീ ഭാഗങ്ങളിൽ രാവിലെ 9.00 മുതൽ വൈകിട്ട് 5.00 മണി വരെ വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കളമ്പുകാട്ടുകുന്ന്, പെരുവേലിക്കുന്ന് എന്നീ ട്രാൻസ്ഫോർമറകളുടെ കീഴിൽ രാവിലെ 9:30 മണി മുതൽ വൈകിട്ട് 6 മണി വരെ വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വേരൂർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ മെയിൻറനൻസ് വർക്കുമായി ബന്ധപ്പെട്ട് രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും. മീനടം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വർക്ക് നടക്കുന്നതിനാൽ കങ്ങഴക്കുന്ന്, പമ്പൂർകവല ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9:00 മുതൽ വൈകിട്ട് 5:45 വരെ വൈദ്യുതി മുടങ്ങും. അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വർക്ക് നടക്കുന്നതിനാൽ കോട്ടയം സോ മിൽ, കെ.ഇ സ്കൂൾ, കുട്ടിപടി, അവാസ്, കളമ്പു കാട്ടുമല, ചാരംകുളം, നാൽപതിമാല, യൂണിവേഴ്സിറ്റി ക്വാർട്ടേഴ്സ്, ഐഡി പ്ലോട്ട് ഔട്ട്, ഐഡി പ്ലോട്ട് ഇൻ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9:00 മണി മുതൽ വൈകിട്ട് 5:30 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.


