കോട്ടയം – മല്ലപ്പള്ളി റോഡില്‍ വാഹനാപകടം; ഫെഡറല്‍ ബാങ്കിലെ ഗണ്‍മാന്‍ മരിച്ചു

മല്ലപ്പള്ളി : കോട്ടയം – മല്ലപ്പള്ളി റോഡില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. കോട്ടയം നെടുകുന്നം ചൈത്രം വീട്ടില്‍ എസ് സുരേഷ് കുമാര്‍ (52) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് മൂന്നു മണിയോടെ കോട്ടയം റോഡില്‍ അണിമ ജംഗ്ഷനു സമീപമായിരുന്നു അപകടം. ഫെഡറല്‍ ബാങ്കില്‍ ക്യാഷുമായെത്തിയ വാന്‍ റോഡിന്റെ വശത്ത് പാര്‍ക്കു ചെയ്തിരുന്ന വാഹനത്തില്‍ ഇടിച്ച് മറിയുകയായിരുന്നു.

ഫെഡറല്‍ ബാങ്കില്‍ ഗണ്‍മാനായിരുന്നു സുരേഷ്. വാഹനത്തില്‍ ഉണ്ടായിരുന്ന മറ്റ് നാല് പേര്‍ക്കും പരിക്കേറ്റു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സുരേഷ് കുമാറിനെ ഉടന്‍ തന്നെ മല്ലപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

Hot Topics

Related Articles