സഭയെ എല്ലാകാലത്തും ബലപ്പെടുത്തിയിട്ടുള്ളത് സന്യാസപ്രസ്ഥാനങ്ങൾ: ജോസഫ് മോർ ഗ്രീഗോറിയോസ്

കോട്ടയം: സഭയെ എല്ലാകാലത്തും ബലപ്പെടുത്തിയിട്ടുള്ളത് സന്യാസപ്രസ്ഥാനങ്ങളാണെന്ന് യാക്കോബായ സുറിയാനി സഭയുടെ മെത്രാപ്പോലീത്തൻ ട്രസ്റ്റീ ജോസഫ് മോർ ഗ്രീഗോറിയോസ്. ആ​ഗോള സുറിയാനി ഓർത്തഡോക്സ് സഭയുടെ കീഴിൽ കോട്ടയം തിരുവഞ്ചൂരിൽ സ്ഥാപിക്കുന്ന മോർ അന്തോണിയോസ് മൊണാസ്ട്രിയുടെ ശിലാസ്ഥാപനത്തോട് അനുബന്ധിച്ച് തൂത്തൂട്ടി മോർ ​ഗ്രി​ഗോറിയൻ ധ്യാനകേന്ദ്രത്തിൽ നടത്തിയ സമ്മേളനം ഉ​ദ്​ഘാടനം ചെയ്തു പ്രസം​ഗിക്കുകയായിരുന്നു അ​ദ്ദേഹം.

സഭയിലെ വിശുദ്ധരെ രൂപപ്പെടുത്തിയെടുക്കുന്നതിൽ സന്യാസപ്രസ്ഥാനങ്ങൾക്ക് വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഈ നൂറ്റാണ്ടിൽ സഭ മരവിച്ച അവസ്ഥ അഭിമുഖീകരിക്കുന്നുണ്ട്. എന്നാൽ സഭയ്ക്ക് ആത്മീയ ഉണർവ് നൽകുന്നതിൽ ഇത്തരം പ്രസ്ഥാനങ്ങൾ പ്രയോജനപ്പെടും. പുതുതായി ആരംഭിക്കുന്ന മോണാസ്റ്ററിക്ക് പരിശുദ്ധ സഭയുടെ എല്ലാവിധ സഹായവാഗ്ദാനങ്ങളും നൽകുമെന്നും അദ്ദേ​ഹം പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ധ്യാനകേന്ദ്രം ഡയറക്ടറും ഇടുക്കി ഭദ്രാസനാധാപനും വനിതാ സമാജം പ്രസിഡ​ന്റുമായ സഖറിയാസ് മോർ പീലക്സീനോസ് അധ്യക്ഷത വഹിച്ചു. നിരണം ഭദ്രാസനാധിപൻ ഗീവർഗീസ് മോർ കൂറിലോസ്, ക്നാനായ അതിഭദ്രാസന മെത്രാപ്പോലീത്ത കുര്യാക്കോസ് മോർ സേവേറിയോസ്, എം.എസ്.ഒ.ടി. സെമിനാരി പ്രിൻസിപ്പൽ ഡോ. ആദായ് ജേക്കബ് കോർഎപ്പിസ്കോപ്പാ, വൈദിക ട്രസ്റ്റീ സ്ലീബാ പോൾ വട്ടവേളിൽ കോർ എപ്പിസ്കോപ്പ, സഭയുടെ അൽമായ സെക്രട്ടറി അഡ്വ. പീറ്റർ കെ. ഏലിയാസ്, അന്തോണീയോസ് മൊണാസ്റ്ററിയുടെ അധിപൻ മാത്യൂസ് മോർ തീമോത്തിയോസ് എന്നിവർ പ്രസം​ഗിച്ചു.

തിരുവഞ്ചൂരിൽ നടന്ന ശിലാസ്ഥാപന ചടങ്ങിൽ പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മോർ ഗ്രീഗോറിയോസ് അടിസ്ഥാന ശില സ്ഥാപിച്ചു. ഗീവർഗീസ് മോർ കൂറിലോസ്, കുര്യാക്കോസ് മോർ സേവേറിയോസ്, സഖറിയാസ് മോർ പീലക്സീനോസ്, മാത്യൂസ് മോർ തീമോത്തിയോസ്, ഡോ. ആദായി ജേക്കബ് കോർ എപ്പിസ്കോപ്പാ, സ്ലീബാ പോൾ വട്ടവേലിൽ കോർ എപ്പിസ്കോപ്പാ, പീറ്റർ വേലമ്പറമ്പിൽ കോർ എപ്പിസ്കോപ്പാ, എം.ടി. കുര്യാചൻ കോർ എപ്പിസ്കോപ്പാ, ആൻഡ്രൂസ് ചിറവത്തറ കോറോപ്പിസ്കോപ്പ, ഫാ. ജോൺ പഞ്ഞിക്കാട്ടിൽ, ഫാ. ബിജു പണിക്കൻകുടി, ഫാ. തോമസ് വെങ്കടത്ത്, ഫാ. അലക്സ്‌ കടവുംഭാഗം, ഫാ. നോബിൾ ചെന്നിത്തല, ഫാ. എബിൻ കുമ്മനത്ത് ചിറയിൽ, ഫാ. ജയിംസ് പുതിയപുരയിടത്തിൽ, ഫാ. ഏലിയാസ് അഡ്വ.പീറ്റർ കെ. ഏലിയാസ്, തൂത്തൂട്ടി ധ്യാനകേന്ദ്രത്തിലെ വൈദികരും വിശ്വാസികളും പങ്കെടുത്തു.

ക്യാപ്…

ആ​ഗോള സുറിയാനി ഓർത്തഡോക്സ് സഭയുടെ കീഴിൽ കോട്ടയം തിരുവഞ്ചൂരിൽ സ്ഥാപിക്കുന്ന മോർ അന്തോണിയോസ് മൊണാസ്ട്രിയുടെ ശിലാസ്ഥാപന കർമ്മത്തി​ന്റെ പ്രാർത്ഥനയ്ക്ക് യാക്കോബായ സുറിയാനി സഭയുടെ മെത്രാപ്പോലീത്തൻ ട്രസ്റ്റീ ജോസഫ് മോർ ഗ്രീഗോറിയോസ് നേത‌ത്വത്തിൽ നൽകുന്നു. സഖറിയാസ് മോർ പീലക്സീനോസ്, മാത്യൂസ് മോർ തീമോത്തിയോസ്, കുര്യാക്കോസ് മോർ സേവേറിയോസ്, ഗീവർഗീസ് മോർ കൂറിലോസ് എന്നിവർ സമീപം.

Hot Topics

Related Articles