കോട്ടയം മാണിക്കുന്നത്ത് വീട്ടുമുറ്റത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവം: സംഭവം ലഹരി – വാഹന ഇടപാടിനെച്ചൊല്ലിയുണ്ടായ സാമ്പത്തിക തർക്കത്തെ തുടർന്ന്; ടിറ്റോയും മകനും പൊലീസ് കസ്റ്റഡിയിൽ

കോട്ടയം: കോട്ടയം കാരാപ്പുഴ മാണിക്കുന്നത് യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുത്തേറ്റ് മരിച്ച കറുകച്ചാൽ തോട്ടയ്ക്കാട് വാടകയ്ക്ക് താമസിക്കുന്ന പുതുപ്പള്ളി മാങ്ങാനം താന്നിക്കൽ ഹൗസ് ആദർശി(23)ന്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവും മുൻ നഗരസഭ അംഗവുമായ വി.കെ അനിൽകുമാർ, മകൻ അഭിജിത്ത് എന്നിവരെ കോട്ടയം വെസ്റ്റ് പൊലീസ് സംഘം കസ്റ്റഡിയിൽ എടുത്തു. സംഭവത്തിൽ വി.കെ അനിൽകുമാറിന്റെ പങ്ക് പരിശോധിച്ചു വരികയാണ് എന്ന് പൊലീസ് സംഘം പറഞ്ഞു.

Advertisements

അനിൽകുമാറിന്റെ മകൻ അഭിജിത്ത് നിരവധി കഞ്ചാവ്, അടി പിടി, പീഡനക്കേസുകളിൽ പ്രതിയാണ്. ഇയാൾക്ക് എം.ഡി.എം.എ അടക്കം ലഹരി വിൽപ്പനയുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം. കൊല്ലപ്പെട്ട ആദർശുമായി പ്രതിയായ അഭിജിത്തിന് ലഹരി ഇടപാടും വാഹനം പണയത്തിന് എടുത്തതുമായി ബന്ധപ്പെട്ട തർക്കവുമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് ലഭിക്കുന്ന വിവരം. ആദർശ് രാത്രിയിൽ ടിറ്റോയുടെ വീടിനു മുന്നിൽ എത്തുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. തുടർന്ന്, പുലർച്ചെ നാലു മണിയോടെ അഭിജിത്തും ആദർശും തമ്മിൽ വീടിനു മുന്നിൽ ഏറ്റുമുട്ടി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രണ്ടു പേരും തമ്മിലുണ്ടായ സംഘർഷത്തിനൊടുവിലാണ് ആദർശിന് കുത്തേൽക്കുന്നത്. കുത്തേറ്റ ഇയാളെ പൊലീസ് എത്തിയാണ് ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. സംഭവം അറിഞ്ഞ് സ്ഥലത്ത് എത്തിയ കോട്ടയം വെസ്റ്റ് പൊലീസ് സംഘം ടിറ്റോയെയും മകനെയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. രണ്ട് തവണ കോട്ടയം നഗരസഭ അംഗവും, കോട്ടയം നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷനുമായിരുന്നു വി.കെ അനിൽകുമാർ.

Hot Topics

Related Articles