കോട്ടയം ഏറ്റുമാനൂരിൽ വൻ എം ഡി എം എ വേട്ട : ഏഴ് ഗ്രാം എം ഡി എം എ യുമായി ഏറ്റുമാനൂർ സ്വദേശി പിടിയിൽ

കോട്ടയം : വില്പനയ്ക്കായി കൈവശം സൂക്ഷിച്ച എം ഡി എം എ യുമായി യുവാവ് പിടിയില്‍. ഏറ്റുമാനൂര്‍ കിഴക്കുംഭാഗം കര, വള്ളിക്കാട് പുളിഞ്ചാക്കല്‍ അനുപ് ടി തോമസ്‌ (43) നെയാണ് രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പോലീസ് സംഘം പിടികൂടിയത്. ഏറ്റുമാനൂര്‍ കിഴക്കുംഭാഗം വള്ളിക്കാട്‌ ഭാഗത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. പ്രതിയുടെ പക്കല്‍ നിന്നും മയക്കുമരുന്ന് തൂക്കാൻ ഉപയോഗിക്കാന ഡിജിറ്റല്‍ ത്രാസ് കണ്ടെടുത്തു. എസ് ഐ അഖില്‍ ദേവിന്‍റെ നേതൃത്വത്തില്‍ എ എസ് ഐ വിനോദ്, എ. എസ് ഐ ഗിരീഷ് സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ രാജീവ് സുനിൽ കുര്യൻ സി പി ഒമാരായ അനീഷ് സനൂപ് സന്ദീപ് പ്രവീൺ അജിത് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്‌ ചെയ്തു.

Advertisements

Hot Topics

Related Articles