തിരുവഞ്ചൂര്‍: ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവം നാളെ ഏപ്രിൽ 14 ചൊവ്വാഴ്ച കൊടിയേറി 21 ന് സമാപിക്കും. വൈകിട്ട് 7.30 ന് വടക്കേടത്ത് ശ്രീ അന്നപൂര്‍ണേശ്വരി ക്ഷേത്രത്തില്‍നിന്ന് മയില്‍ വാഹനം എഴുന്നള്ളത്ത്. എട്ടിനു തന്ത്രിമുഖ്യന്‍ ബ്രഹ്മശ്രീ തരണനല്ലൂര്‍ പത്മനാഭന്‍ നമ്പൂതിരിപ്പാട്, തന്ത്രിമുഖ്യന്‍ ബ്രഹ്മശ്രീ തരണനല്ലൂര്‍ പരമേശ്വരന്‍ നമ്പൂതിരിപ്പാട്, ബ്രഹ്മശ്രീ കുരുപ്പക്കാട്ട് ദിലീപ് നമ്പൂതിരിപ്പാട്, മേല്‍ശാന്തി ബ്രഹ്മശ്രീ ഹരിശങ്കരന്‍ നമ്പൂതിരി എന്നിവരുടെ കാര്‍മികത്വത്തില്‍ കൊടിയേറ്റ്. 8.30 ന് സാംസ്‌കാരിക സമ്മേളനത്തില്‍ തിരുവുത്സവക്കമ്മിറ്റി അധ്യക്ഷന്‍ അനീഷ് മറ്റക്കോട്ട് അധ്യക്ഷത വഹിക്കും. സൂര്യകാലടി മന സൂര്യന്‍ ഭട്ടതിരിപ്പാട് ഭദ്രദീപ പ്രകാശനവും ഫാ. എ. തോമസ് വേങ്കടത്ത് കോര്‍ എപ്പിസ്‌കോപ്പ ഉദ്ഘാടനവും നിര്‍വഹിക്കും. കലാപരിപാടികള്‍ നാഗസ്വരവിദ്വാന്‍ തിരുവിഴ ജയശങ്കര്‍ ഉദ്ഘാടനം ചെയ്യും. 9.30 ന് നൃത്തസന്ധ്യ.
15 മുതല്‍ 20 വരെ ദിവസവും 12.30 ന് ഉത്സവബലി ദര്‍ശനം. 15 ന് പുലര്‍ച്ചെ 4.30 ന് വിഷുക്കണി ദര്‍ശനം, 7.30 ന് ഭജന്‍സ്, 8.30 ന് സംഗീതക്കച്ചേരി, വൈകിട്ട് 6.30 ന് കളരിപ്പയറ്റ്, 7.15 ന് കൈകൊട്ടിക്കളി, 7.45 ന് ഓട്ടന്‍തുള്ളല്‍, 8.45 ന് തൃപ്പൂണിത്തുറ വനിതാ കഥകളി സംഘത്തിന്റെ കഥകളി: കര്‍ണശപഥം.
16 ന് വൈകിട്ട് 6.30 ന് തിരുവാതിര, ഏഴിന് കലാസന്ധ്യ, 7.45 നും ഒന്‍പതിനും നൃത്തസന്ധ്യ. 17 ന് വൈകിട്ട് 6.45ന് തിരുവാതിര, 7.30 ന് ചാക്യാര്‍കൂത്ത്: പൊതിയില്‍ നാരായണ ചാക്യാര്‍, 8.30 ന് നൃത്തനൃത്യങ്ങള്‍.
18 ന് വൈകിട്ട് 4.3 ന് ക്ഷേത്രേശ കുടുംബത്തിലേക്ക് ഏഴുന്നള്ളത്ത്, 6.30 ന് കളരിപ്പയറ്റ്, ഏഴിന് നടനകേളി, എട്ടിന് വിളക്കിനെഴുന്നള്ളിപ്പ്, 8.15 ന് നരകാസുരവധം കഥകളി: ശ്രീരംഗം കാരാപ്പുഴ. 19 ന് 6.30 ന് നൃത്തസന്ധ്യ, 6.45 ന് വലിയവിളക്ക്, വലിയകാണിക്ക, 7.30ന് ഗാനമേള: റോയല്‍ ബീറ്റ്‌സ്, പത്തനംതിട്ട.
20 ന് രാവിലെ ഒന്‍പതിന് വിശേഷാല്‍ കാഴ്ചശ്രീബലി, സ്‌പെഷല്‍ ഇരുകോല്‍ പഞ്ചാരിമേളം, വൈകിട്ട് 4.45നും 5.25 നും 5.45 നും തിരുവാതിര, അഞ്ചിന് കാഴ്ചശ്രീബലി, സ്‌പെഷല്‍ പഞ്ചവാദ്യം, 5.05 ന് കൈകൊട്ടിക്കളി, 6.05 ന് നാട്യമഞ്ജരി, ഏഴിന് നന്ദഗോവിന്ദം ഭജന്‍സിന്റെ സാന്ദ്രാനന്ദലയം, ഒന്‍പതിന് പള്ളിനായാട്ട്, 10 ന് പള്ളിവേട്ട എതിരേല്‍പ്പ്, സ്‌പെഷല്‍ പഞ്ചവാദ്യം, നാഗസ്വരം, പാണ്ടിമേളം, മയൂരനൃത്തം.
21 ന് 11 മുതല്‍ ആറാട്ട്‌സദ്യ, 11 ന് വഞ്ചിപ്പാട്ട്, 11.30 ന് അക്ഷരശ്ലോകം, നാലിന് ആറാട്ടുപുറപ്പാട്, വൈകിട്ട് ഏഴിന് തിരുവഞ്ചൂര്‍ കവലയില്‍ ഗാനമേള: ത്രയം ഓര്‍ക്കസ്ട്ര, കോട്ടയം. ഒന്‍പതിന് സ്‌പെഷല്‍ പാണ്ടിമേളം, മയൂരനൃത്തം എന്നിവയുടെ അകമ്പടിയോടെ ആറാട്ട് എതിരേല്‍പ്പ്. രാത്രി 11.30 ന് കൊടിയിറക്ക്, ആകാശവിസ്മയം. തിരുവരങ്ങില്‍ വൈകിട്ട് 6.45 ന് ഭക്തിഗാനമേള, എട്ടിന് മോഹിനിയാട്ടം, 8.30 ന് സംഗീതസദസ്.
സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ഉത്സവം നാളെ ഏപ്രിൽ 14 ചൊവ്വാഴ്ച കൊടിയേറും
Advertisements

