കോട്ടയം : കോട്ടയം ഏറ്റുമാനൂരിൽ സ്വന്തം വളർത്തുനായയെ ക്രൂരമായി പീഡിപ്പിച്ച യുവാവിനെതിരെ കേസെടുത്തു. മൃഗസ്നേഹി സംഘടനയുടെ പരാതില്‍ നായയുടെ ഉടമയ്ക്ക് എതിരെ കേസെടുത്തു. ഏറ്റുമാനൂർ സ്വദേശി ജിതിന് (തോമ ) എതിരെയാണ് ഏറ്റുമാനൂർ പോലീസ് കേസെടുത്തത്. ഏറ്റുമാനൂർ 101 കവല ഭാഗത്ത് വച്ച് ജിതിൻ രാജ് അയാളുടെ വളർത്തുനായയെ തുടലിലിട്ട് പൊക്കിയെടുത്ത് വട്ടം കറക്കി നിലത്തടിച്ചു ആഞ്ഞു ചവിട്ടിയും അടിച്ചും ക്രൂരമായി ദേഹോപദ്രവം ഏൽപ്പിക്കുകയായിരുന്നു. ഈ സംഭവത്തിന് വാക്കിങ്ങ് ഐ ഫൗണ്ടേഷൻ ഫോർ ആനിമൽ അഡ്വക്കസി എന്ന സംഘടന ഓൺലൈനായി ഏറ്റുമാനൂർ പോലീസിന് നൽകിയ പരാതിയിലാണ് പ്രതിക്കെതിരെ പ്രിവൻഷൻ ഓഫ് ക്രൂവൽറ്റി ടു ആനിമൽസ് -1960 പ്രകാരം കേസ് രജിസ്റ്റർ ചെയ്തത്.
പ്രതി ജിതിൻ രാജിനെതിരെ നാട്ടുകാർക്കും വീട്ടുകാർക്കും എതിരെ ആക്രമണം നടത്തുന്നു എന്ന പരാതിയിൽ ജൂലൈ മൂന്നിന് ഏറ്റുമാനൂർ പോലീസ് കേസെടുത്തിരുന്നു. നിലവിൽ ഈ കേസിൽ പ്രതി റിമാൻഡിൽ ആണ്.
കോട്ടയം ഏറ്റുമാനൂരിൽ സ്വന്തം വളർത്തുനായയെ ക്രൂരമായി പീഡിപ്പിച്ച യുവാവിനെതിരെ കേസെടുത്തു: മൃഗസ്നേഹി സംഘടനയുടെ പരാതിയിൽ കേസെടുത്തത് ഏറ്റുമാനൂർ പൊലീസ്

Advertisements

