പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മീഷനെ ഉടൻ നിയമിക്കണം എൻ.ജി.ഒ അസോസിയേഷൻ

കോട്ടയം : പന്ത്രണ്ടാം ശമ്പള പരിഷ്ക്കരണ കമ്മീഷനെ ഉടൻ നിയമിക്കണമെന്ന് എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന ട്രഷറർ വി.പി ബോബിൻ സർക്കാരിനോട് ആവശ്യപെട്ടു .വിവിധ വിഷയങ്ങൾ ഉന്നയിച്ച് കൊണ്ട് എൻ.ജി.ഒ അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം കളക്ടറേറ്റിലെക്ക് നടത്തിയ ലോങ്ങ് മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം.

Advertisements

അനുവദിച്ച 5 ഗഡു കാമബത്തയുടെ കുടിശ്ശിക അനുവദിക്കുക, കുടിശ്ശിക ആയ 5 ഗഡു ക്ഷാമബത്ത അനുവദിക്കുക, ലീവ് സറണ്ടർ പുന:സ്ഥാപിക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിക്കുക, മെഡി സെപ്പ് കുറ്റമറ്റ രീതിയിൽ നടപ്പിലാക്കുക തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ച് കൊണ്ട് നടന്ന ലോങ്ങ് മാർച്ചിൽ എൻ.ജി.ഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സതീഷ് ജോർജ്ജ് അധ്യക്ഷത വഹിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജില്ലാ സെക്രട്ടറി സോജോ തോമസ്, സംസ്ഥാന വനിതാ ഫോറം കൺവിനർ ത്രേസ്യാമ്മ മാത്യു, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അഷറഫ് പറപ്പള്ളി, സഞ്ജയ് എസ്.നായർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ റോജൻ മാത്യു, പിസി മാത്യു, കണ്ണൻ ആൻഡ്രൂസ്, ഷാജിമോൻ പി എസ്, എച്ച്.നിസാം, പ്രകാശ് ജേക്കബ് , ജില്ലാ ഭാരവാഹികളായ അനൂപ് പ്രാപ്പുഴ, പ്രദീഷ് കുമാർ കെ സി, ബിജുമോൻ പി ,ബി, ശ്രീകുമാർ എസ് എന്നിവർ സംസാരിച്ചു. ബ്രാഞ്ച് പ്രസിഡൻ്റ്/ സെക്രട്ടറിമാരായ സനീഷ് എസ്, ബിന്ദു കെ.എസ്, ഷാഹുൽ ഹമീദ്, രാജേഷ് വി .ജി, അമ്പിൾ പ്രകാശ്, അരവിന്ദാക്ഷൻ .കെ, അരുൺ കുമാർ പി. ഡി, ജഗദീഷ് .ജെ, അനീഷ് കുമാർ കെ.ആർ, സജിനി ബേബിച്ചൻ എന്നിവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി.

Hot Topics

Related Articles