കേരളീയം മലയാള ദിനാചരണം നടത്തി

ചിങ്ങവനം : എൻ എസ് എസ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാരംഗം കലാ സാഹിത്യവേദിയുടെ നേതൃത്വത്തിൽ കേരളപ്പിറവി കേരളീയം ആചരിച്ചു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ ഉദ്ഘാടനം നിർവ്വഹിച്ചു. പിറ്റിഎ വൈസ് പ്രസിഡന്റ് പി അനിൽകുമാർ അധ്യക്ഷത വഹിച്ചു. റിട്ട. പൊതുവിദ്യഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. എ കെ അപ്പുക്കുട്ടൻ മലയാളദിന സന്ദേശം നൽകി. സ്കൂൾ പ്രിൻസിപ്പൽ ലേഖ വി , പ്രഥമ അധ്യാപിക പ്രീതി ആർ , വിദ്യാരംഗം കലാ സാഹിത്യവേദി കൺവീനർ കാർത്തിക എസ് , സ്റ്റാഫ് സെക്രട്ടറി വി എം ഗോപകുമാർ , സീനിയർ അസിസ്റ്റന്റ് രാജേഷ് കുമാർ എസ് , അനിത പി എസ് , ജോതി പി, ശ്രീജ വി , ലീന രവീന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.
പൊതു സമ്മേളനത്തിനു ശേഷം വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും ചങ്ങനാശേരി നാട്ടൊരുമ അവതരിപ്പിക്കുന്ന നാടൻ പാട്ടും അരങ്ങേറി.

Advertisements

Hot Topics

Related Articles