കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ മാർച്ച് 31 ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും. തീക്കോയി സെക്ഷൻ പരിധിയിൽ വർക്ക് നടക്കുന്നതിനാൽ സെക്ഷൻ പരിധിയിൽ വരുന്ന കീരിയാത്തോട്ടം, ആനിയിളപ്പ് ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ 8:00 മുതൽ 05:00 വരെ വൈദ്യുതി ഭാഗികമായി മുടങ്ങും. തീക്കോയി സെക്ഷൻ പരിധിയിൽ, കാരക്കാട് സ്കൂൾ ട്രാൻസ്‌ഫോർമറിന് അടുത്ത് അപകടാവസ്ഥയിൽ നിൽക്കുന്ന തെക്ക് മരം വെട്ടുന്നതിന് സെക്ഷൻ പരിധിയിൽ വരുന്ന പൊന്തന്നാപറമ്പ്, ബിസ്മി ക്ലിനിക്ക്, കാരക്കാട് സ്കൂൾ, വട്ടികൊട്ട, ചങ്ങാടകടവ് ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ 8:00 മുതൽ 11:00 വരെ വൈദ്യുതി മുടങ്ങും.
തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, വക്കീൽ പടി ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9മണി മുതൽ വൈകുന്നേരം 5:00 മണി വരെ വൈദ്യുതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ ഇടനാട്ടുപടി ട്രാൻസ്ഫോർമറിൽ രാവിലെ 9:00 മുതൽ 5:30 വരെ വൈദ്യുതി മുടങ്ങും. പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ മെയിൻ്റനൻസ് വർക്ക് നടക്കുന്നതിനാൽ ആറാട്ടുവഴി ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 8.30 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പെർച്ച് വില്ല,കുറുപ്പുംപടി,ലീല,കാടൻചിറ, ബി.എസ്.എൻ.എൽ എക്സ്ചേഞ്ച്,കുന്നംപള്ളി,ജീവൻ നഗർ, പ്ലാമൂട്, ദീപം, ശവക്കോട്ട, പൂവന്തുരുത്, പൂവന്തുരുത്ത് പോസ്റ്റ് ഓഫീസ് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിലും പൂവന്തുരുത് ഇൻഡസ്ട്രിയൽ ഡെവലൊപ്മെന്റ് പ്ലോട്ടിലും രാവിലെ 9:00 മുതൽ വൈകുന്നേരം 5:00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വർക്ക് നടക്കുന്നതിനാൽ പുത്തൻപള്ളി ട്രാന്സ്ഫോര്മര് പരിധിയിൽ രാവിലെ 9:00 മണി മുതൽ 5:00 മണി വരെ വൈദ്യുതി മുടങ്ങും. പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ മരം മുറിക്കുന്നതിനായി ലൈൻ ഓഫ് ചെയ്യുന്നതിനാൽ രാജീവ് ഗാന്ധി കോളനി, പാതാമ്പുഴ, മന്നം , മലയിഞ്ചിപ്പാറ, കുഴിമ്പള്ളി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 10:00 മണി മുതൽ ഉച്ചയ്ക്ക് 12:30 മണി വരെ വൈദ്യുതി മുടങ്ങും.
വാകത്താനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിപ്പെടുന്ന തുരുത്തേൽ, പാറാവേലി ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ 9മുതൽ വൈകീട്ട് 5വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ, റെഡ് സ്‌ക്വയർ ട്രാൻസ്ഫോർമറിന്റെ പരിധിയിൽ രാവില 9 മണി മുതൽ 4 മണി വരെ വൈദുതി മുടങ്ങും.


