വൈഭവിന്റെ സൂര്യാഘാതം..! തല തകർന്ന് ചെന്നൈ രാജാക്കന്മാർ; രാജകീയം റോയൽസ് വിജയം

ചെന്നൈ: ആതിഥേയരായെത്തിയ ചെന്നൈ സൂപ്പർ കിംങ്‌സിന്റെ തല തകർത്ത് വൈഭവിന്റെ സൂര്യാഘാതം. കഷ്ടപ്പെട്ട് നുള്ളിപ്പെറുക്കി ചെന്നൈ അടിച്ചു കൂട്ടിയ 127 റൺ എന്ന സ്‌കോർ എട്ട് വിക്കറ്റും 47 പന്തും ബാക്കി നിൽക്കെ രാജസ്ഥാൻ മറികടന്നു. 17 പന്തിൽ അഞ്ചു സിക്‌സും നാലു ഫോറും പറത്തി ക്രീസിൽ നിറഞ്ഞാടി 52 റൺ അടിച്ചു കൂട്ടിയ വൈഭവ് സൂര്യവംശിയാണ് ചെന്നൈയെ തകർത്ത് തരിപ്പണമാക്കിയത്. ക്രീസിൽ അവസാനം വരെ ഉറച്ച് നിന്ന് 36 പന്തിൽ 38 റണ്ണെടുത്ത് പുറത്താകാതെ നിന്ന യശസ്വി ജയ്‌സ്വാൾ വിജയത്തിൽ നിർണ്ണായക പങ്ക് നൽകി. ഒൻപത് റണ്ണിൽ 18 റണ്ണെടുത്ത ധ്രുവ് ജുവറൽ പുറത്തായി. 11 പന്തിൽ 14 റണ്ണുമായി വിജയത്തിലേയ്ക്ക് ക്യാപ്റ്റൻ റിയാൻ പരാഗ് ബാറ്റ് വീശി. ചെന്നൈയ്ക്ക് വേണ്ടി അനൂജ് കാംബോജ് രണ്ട് വിക്കറ്റ് വീഴ്ത്തി.

Advertisements

ടോസ് നേടിയ രാജസ്ഥാൻ ബൗളിംങ് തിരഞ്ഞെടുക്കുകയായിരുന്നു. ലോകകപ്പ് ഫോമിന്റെ ബാക്കി പ്രതീക്ഷിച്ച് സഞ്ജുവിന്റെ അരങ്ങേറ്റം കാണാൻ കാത്തിരുന്ന ആരാധകരെ ഞെട്ടിച്ച് ഏഴു പന്തിൽ ആറു റണ്ണുമായി സഞ്ജു ക്ലീൻ ബൗൾഡ്. ബർഗറിനായിരുന്നു വിക്കറ്റ്. ഈ ഷോക്കിൽ നിന്നും ചെന്നൈ മുക്തനായതേയില്ല. 19 ൽ റിതുരാജും (6), ആയുഷ് മന്ത്രെയും (0) വീണതോടെ ചെന്നൈ കൂട്ടത്തകർച്ചയെ മുന്നിൽ കണ്ടു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കളിയിൽ പതിയെ പിടിമുറുക്കാമെന്ന ചെന്നൈ ആശ തകർത്ത് സ്‌കോർ 38 ൽ നിൽക്കെ മാത്യൂ ഷോർട്ട്‌സ് (2) വീണു. 51 ൽ സർഫാസ് ഖാനും (17) കൂടി വീണതോടെ അൻപത് കടന്നപ്പോഴേയ്ക്കും ചെന്നൈ അഞ്ച് വിക്കറ്റുകൾ ബലി നൽകി. ശിവം ദുബൈ (6) 57 ലും, കാർത്തിക്് ശർമ്മ (18) 74 ലും നൂറ് അഹമ്മദ് (1) 84 ലും, മാറ്റ് ഹെൻട്രി (5) 94 ലും വീണതോടെ ചെന്നൈ നൂറ് കടക്കുമോ എന്നായി ആശങ്ക. 94 ന് ഒൻപത് എന്ന നിലയിൽ തവിടുപൊടിയായ ചെന്നൈയെ 36 പന്തിൽ 43 റൺ അടിച്ച ജാമി ഓവർടൺ ആണ് രക്ഷിച്ചത്. 127 ൽ ഓവർടൺ റണ്ണൗട്ട് ആകുകയായിരുന്നു. രാജസ്ഥാനായി ആർച്ചർ , ബർഗർ, ജഡേജ എന്നിവർ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി. ബ്രിജേഷ് ശർമ്മയും, സന്ദീപ് ശർമ്മയും, രവി ബിഷ്‌ണോയിയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Hot Topics

Related Articles