കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ മാർച്ച് 30 തിങ്കളാഴ്ച വൈദ്യുതി മുടങ്ങും 

കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ മാർച്ച് 30 തിങ്കളാഴ്ച വൈദ്യുതി മുടങ്ങും. വാകത്താനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പന്ത്രണ്ടാം കുഴി, എമറാൾഡ്, പുതുശ്ശേരി ടവർ, കാടമുറി, പാണകുന്ന് ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകീട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും. തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, വക്കീൽ പടി, അൽഫോൻസാ, വേരൂർ ഇൻഡസ് ടവർ, ക്രിസ്റ്റി പ്രകാശ് (ജെ.പി), ഓവൈലി പ്ലാസ (ഫെഡറൽ ബാങ്ക്, എസ്.ബി.ഐ തെങ്ങണ എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5.30 മണി വരെ വൈദ്യുതി മുടങ്ങും. 

Advertisements

നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ‌വൈ.എം.എ റോഡ്,ശിവാസ്,പെർച്ച് വില്ല,കുറുപ്പുംപടി,ലീല,കാടൻചിറ, ബി.എസ്.എൻ.എൽ എക്സ്ചേഞ്ച്,കുന്നംപള്ളി,ചമ്പക്കര ,ചെട്ടികുന്ന്‌,പാരഗൺ,പാരഗൺ ,നിഷ,വുഡ്‌ഡി എന്നീ ട്രാൻസ്‌ഫോർമർ  പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ  9:00 മുതൽ വൈകുന്നേരം 5:00 വരെ  ഭാഗികമായി വൈദ്യുതി മുടങ്ങും. തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കാലായിപ്പടി , ഒട്ടക്കാട് , മേഴ്സി ഹോം , ഹിറാ നഗർ , അടവിച്ചിറ , പെരുംതുരുത്തി   എന്നീ ട്രാൻസ്ഫോർമറുകളിൽ  രാവിലെ 09:30 മുതൽ 05:00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തീക്കോയി സെക്ഷൻ പരിധിയിൽ, ടച്ചിങ് ക്ലിയറൻസ്  വർക്ക്‌ നടക്കുന്നതിനാൽ സെക്ഷൻ പരിധിയിൽ വരുന്ന മലമേൽ ട്രാൻസ്ഫോർമറുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ 8:00 മുതൽ 05:00 വരെ വൈദ്യുതി ഭാഗികമായി  മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ കളമ്പാട്ടുചിറ, ചാലച്ചിറ, മഴുവഞ്ചേരി, മിഷൻപള്ളി, അഞ്ചൽകുറ്റി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9:00 മുതൽ 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

Hot Topics

Related Articles