എം.ജി യിൽ കെഎസ്‌യു ക്യാമ്പസ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു

കോട്ടയം: എംജി സർവകലാശാല ക്യാമ്പസിൽ കെ.എസ്‌.യു യൂണിറ്റ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സമ്മേളനം സംസ്ഥാന പ്രസിഡന്റ്‌ അലോഷ്യസ് സേവിയർ യൂണിറ്റ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ കെ എൻ നൈസാം മുഖ്യ പ്രഭാഷണം നടത്തി. യൂണിറ്റ് പ്രസിഡന്റായി അബ്ദുൽ മജീദ് തിരഞ്ഞെടുക്കപ്പെട്ടു. എം ജി യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയൻ സ്ഥാപക നേതാവും മുൻ സിൻഡിക്കേറ്റ് അംഗവുമായ ജോർജ് വർഗീസ്, പ്രസിഡന്റ്‌ മേബിൾ എൻ എസ്, ജനറൽ സെക്രട്ടറി ജോസ് മാത്യു, അരവിന്ദ് കെ വി, എഫ്. യു. ഇ. ഒ സംസ്ഥാന പ്രസിഡന്റ്‌ എൻ മഹേഷ്‌, ഐ എൻ ടി യു സി ജില്ലാ വൈസ് പ്രസിഡന്റ്‌ റൂബി ചാക്കോ,കെ.എസ്‍.യു സംസ്ഥാന ജനറൽ സെക്രട്ടറി ജിത്തു, കൺവീനർമാർ ആഘോഷ് വി സുരേഷ്, പ്രിയ സി പി, സെബാസ്റ്റ്യൻ ജോയ്, ബ്ലോക്ക്‌ പ്രസിഡന്റ്‌ മിഥുൻ, വിഷ്ണു പ്രസാദ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കെ. എസ്. യു – വിന്റെ കൊടിമരം മോഷ്ടിച്ചതായി ആക്ഷേപം

Advertisements

യൂണിറ്റ് സമ്മേളനത്തോടനുബന്ധിച്ച് സർവകലാശാല ക്യാമ്പസ്സിൽ സ്ഥാപിച്ചതായി ആക്ഷേപം. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ വർഷങ്ങൾക്ക് ശേഷം കെ എസ് യു യൂണിറ്റ് ആരംഭിക്കുന്നതിന്റെ ഭാഗമായി എത്തിച്ച കൊടിമരം എസ്.എഫ്.ഐ യുടെ നേതൃത്വത്തിൽ മോഷ്ടിച്ചതായി കെഎസ്‌യു നേതാക്കൾ ആരോപിച്ചു. കെ. എസ്. യു യൂണിറ്റ് ഉദ്ഘാടനത്തിന് മുന്നോടിയായി കൊടി തോരണങ്ങൾ കെട്ടുമ്പോൾ ഇന്നലെ നേരിയ സംഘർഷം ഉണ്ടായിരുന്നു. ബോധപൂർവം സംഘർഷം സൃഷ്ടിക്കാൻ ശ്രമിച്ചതിന്റെ ഭാഗമായി കെ.എസ്‍.യു എന്നെഴുതിയതിന്റെ മുകളിൽ കൊലയാളി സംഘടന എന്നെഴുതുകയും ചെയ്തിരുന്നു. സംഘർഷ സാധ്യത മുന്നിൽ കണ്ട് കാമ്പസിൽ ഇന്ന് കനത്ത പോലീസ് സാന്നിധ്യം ഉണ്ടായിരുന്നു.

Hot Topics

Related Articles