കോട്ടയം : മുന്നറിയിപ്പില്ലാതെ കുറുപ്പുംതറ റെയിൽവേ ഗേറ്റ് താൽക്കാലികമായി അടച്ചു. അതിവേഗ ട്രെയിനുകൾക്കായി പാളങ്ങൾ പുനസ്ഥാപിക്കേണ്ട പ്രവർത്തനങ്ങൾ അതിവേഗം നടക്കുകയാണ്. ശനിയാഴ്ച വരത്തേക്കുമാണ് ഇതുവഴിയുള്ള ഗതാഗതം നിലവിൽ നിയന്ത്രിച്ചിരിക്കുന്നത്. എന്നാൽ ഇതു സംബന്ധിച്ച കാര്യമായ മുന്നറിയിപ്പ് സംവിധാനങ്ങൾ ഇല്ലെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. പല വാഹന യാത്രക്കാരും കുറുപ്പന്തറ റെയിൽവേ ഗേറ്റിനടുത്ത് എത്തിയ ശേഷം മാത്രമാണ് ഇതുവഴി മുന്നോട്ടു കടന്നുപോകുവാൻ കഴിയില്ലെന്ന് തിരിച്ചറിയുന്നത്. ഇതുമൂലം ഇവർക്ക് മറ്റു വഴികളിലൂടെ കിലോമീറ്റർ സഞ്ചരിച്ചു വേണം ലക്ഷ്യസ്ഥാനങ്ങളിൽ എത്തുവാൻ.
റെയിൽവേ വികസനങ്ങളുടെ ഭാഗമായി കുറുപ്പന്തറയിൽ പുതിയ റെയിൽവേ മേൽപ്പാലത്തിന്റെ നിർമാണത്തിനായുള്ള സ്ഥലം ഏറ്റെടുപ്പ് പ്രവർത്തനങ്ങളും തുടങ്ങിയിട്ടുണ്ട്. പ്രദേശത്തെ പല കെട്ടിടങ്ങളും ഇതിനകം പൊളിച്ചു നീക്കി കഴിഞ്ഞതായും നാട്ടുകാർ പറഞ്ഞു.
മുന്നറിയിപ്പില്ലാതെ കുറുപ്പുംതറ റെയിൽവേ ഗേറ്റ് താൽക്കാലികമായി അടച്ചു; പ്രതിഷേധം

Advertisements

