ഫോട്ടോ: വനിതാ ദിനത്തോട് അനുബന്ധിച്ച് കുമ്മനം നേതാജി ഗ്രന്ഥശാലയിൽ സംഘടിപ്പിച്ച വനിതാ സമ്മേളനം ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മറിയാമ്മ ഫിലിപ്പ് ഉദ്ഘാടനം ചെയ്യുന്നു
Advertisements
കുമ്മനം: ലോക വനിതാ ദിനാഘോഷത്തോട് അനുബന്ധിച്ച് കുമ്മനം നേതാജി ഗ്രന്ഥശാലയിൽ നടത്തിയ വനിതാ സമ്മേളനം ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മറിയാമ്മ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.ഗ്രന്ഥശാലാ പ്രസിഡന്റ് എ.കെ.ജോസഫ് അദ്ധ്യക്ഷത വഹിച്ചു.ഡോ. ഗ്ലോറി മാത്യു വനിതാ ദിന സന്ദേശം നൽകി.തിരുവാർപ്പ് ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ.ഗീതാമാത്യു, പി.എസ് സുജാത എന്നിവർ പ്രസംഗിച്ചു.




