കോട്ടയം : അയ്മനം സ്വദേശി മധ്യവയസ്കയായ സ്ത്രീ തീപ്പൊള്ളലേറ്റ് ചികിത്സയിലിരിക്കെ മരിച്ചതിനെ തുടർന്ന് ഒപ്പം താമസിച്ചിരുന്നയാളെ പോലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തു. അയ്മനം കല്ലുമട കാട്ടുപാടത്ത് ലേഖ (45) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ലേഖയ്ക്കൊപ്പം താമസിച്ചിരുന്ന കുമരകം സ്വദേശിയായ ഷൈനുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
വൈക്കം തലയാഴം-തോട്ടുവക്കം ഭാഗത്തെ വാടകവീട്ടിൽ താമസിച്ചുവരികയായിരുന്നു ഇരുവരും . ഇതിനിടയിലാണ് സംഭവം ഉണ്ടായത്. കഴിഞ്ഞ മാസം 23-നാണ് ലേഖയ്ക്ക് തീപ്പൊള്ളലേറ്റത്. ആദ്യം വൈക്കം താലൂക്ക് ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംഭവത്തിൽ ദുരൂഹതയുണ്ടെന്ന സംശയത്തെ തുടർന്ന് ഒപ്പം താമസിച്ചിരുന്ന ഷൈനുവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. മരണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തു വരും. പരേതയുടെ സംസ്കാരം കഴിഞ്ഞു. മക്കൾ : അനന്തു, അശ്വിനി.


