വൈക്കം: മാതാപിതാക്കളെ സ്നേഹിക്കുകയും അവരെ പരിചരിക്കുകയും ചെയ്യുന്നതാണ് ഈശ്വരാനുഗ്രഹത്തിനുള്ള ആദ്യപടിയെന്ന് വൈക്കം താലൂക്ക് എൻ എസ് എസ് യൂണിയൻ പ്രസിഡൻ്റ് പി ജി എം നായർ കാരിക്കോട് പറഞ്ഞു. മാതാപിതാക്കളെയും കുടുംബാംഗങ്ങളെയും സംരക്ഷിക്കാതെയുള്ള ഭക്തിയും ഈശ്വരസേവയും വിഫലമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
നവതി ആഘോഷങ്ങളുടെ ഭാഗമായി നവതിയിലെത്തിയ മാതാപിതാക്കളെ വീടുകളിലെത്തി ആദരിക്കുകയും പരിചരിക്കുകയും ചെയ്യുന്ന ”സ്നേഹ സ്പർശം” എന്ന പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിയുടെ തുടക്കം കുറിച്ചു കൊണ്ട് 306-ാം നമ്പർ വെളളാശ്ശേരി എൻ എസ് എസ് കരയോഗത്തിലെ നൂറിൻ്റെ നിറവിലെത്തിയ ബാലകൃഷ്ണ മേനോനെ യൂണിയൻ ഭാരവാഹികൾ ഭവനത്തിലെത്തി ആദരിച്ചു. ദീർഘകാലം എൻ എസ് എസ് കരയോഗം ഭാരവാഹിയായിരുന്ന താൻ മന്നത്ത് പത്മനാഭൻ്റെ ആഹ്വാനം ഉൾക്കൊണ്ട് സമരത്തിൽ പങ്കെടുത്ത് ജയിൽവാസം അനുഭവിച്ചത് ഉൾപ്പെടെയുള്ള സ്മരണകൾ അദ്ദേഹം പങ്കുവച്ചു. യൂണിയൻ പ്രസിഡൻ്റ് പി ജി എം നായർ പൊന്നാട അണിയിച്ച് ആദരിക്കുകയും യൂണിയൻ്റെ ഉപഹാരം സമർപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിൻ്റെ അനുഗ്രഹ വാങ്ങി വീണ്ടും വരുമെന്ന ഉറപ്പോടെയാണ് ഭാരവാഹികൾ വീട് വിട്ട് ഇറങ്ങിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യൂണിയൻ വൈസ് പ്രസിഡൻ്റ് പി വേണുഗോപാൽ അധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി അഖിൽ ആർ നായർ, കമ്മറ്റി അംഗങ്ങളായ എൻ മധു, വി എൻ ദിനേശ്കുമാർ, സുരേഷ് ബാബു, എസ് യു കൃഷ്ണകുമാർ, ശ്രീനിവാസ് കൊയ്ത്താനം, പി ജി പ്രദീപ്, കെ എൻ നാരായണൻ നായർ, കെ ജയലക്ഷ്മി, ശ്രീകലാ ദിലീപ്, സി എൻ ഓമന, വിശ്വനാഥൻ നായർ, എസ് മുരുകേശ്, വി എസ് പത്മകുമാർ, മേഖല- കരയോഗ ഭാരവാഹികൾ, കുടുംബാംഗങ്ങൾ തുടങ്ങിവർ പങ്കെടുത്തു.


