കുമരകം കലാഭവൻ സ്‌നേഹദീപം പാട്ട് കൂട്ടം സംഘടിപ്പിച്ചു

കുമരകം: കുമരകം കലാഭവൻ ആഭിമുഖ്യത്തിൽ കലാ സംസ്‌കാരിക കൂട്ടായ്മയുടെ ഭാഗമായി പ്രശസ്ത സംഗീത സംവിധായകൻ
എം.ബി ശ്രീനിവാസനും വയലാർ രാമവർമ്മയ്ക്കും സ്‌നേഹാഞ്ജലിയായി
കുമരകം പഞ്ചായത്ത് സാംസ്‌കാരിക നിലയത്തിൽ സംഘടിപ്പിച്ച സ്‌നേഹദീപം
പാട്ട് കുട്ടം ആറ്റാമംഗലം പള്ളി വികാരി റവ ഫാദർ അഭിലാഷ് ഏബ്രഹാം വലിയവീട്ടിൽ ഉദ്ഘാടനം ചെയ്തു. കലാഭവൻ പ്രസിഡന്റ് എം.എൻ ഗോപാലൻ ശാന്തി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കുമരകം ഗ്രാമ പഞ്ചായത്ത് അംഗം
പി.ഐ ഏബ്രഹാം കലാഭവൻ ഭാരവാഹികളായ എസ് ഡി പ്രേംജി
പി.എസ് സദാശിവൻ, സാൽവിൻ കൊടിയന്ത്ര, പി.കെ അനിൽകുമാർ
ജഗദമ്മ മോഹനൻ, രാജി സാജൻ, പി.കെ വിജയകുമാർ, പി.പി ബൈജു എന്നിവർ സംസാരിച്ചു. ലഹരിയാകട്ടെ കല എന്ന സന്ദേശം ഉയർത്തി നടത്തിയ പാട്ട് കൂട്ടത്തിൽ , വയലാർ രാമവർമ്മ, എം.ബി ശ്രീനിവാസൻ എന്നിവരുടെ ഗാനങ്ങൾ ഗായകരായ, ഫാദർ.അഭിലാഷ് ഏബ്രഹാം വലിയവീട്ടിൽ, പി. കെ വിജയകുമാർ , അനിൽകുമാർ പി.കെ, സുശീലൻ ഇ.കെ, പി.ഐ ഏബ്രഹാം
പി.ബി ചെല്ലപ്പൻ, അനീഷ് ഗംഗാധരൻ, മിനി രാജു, മോഹൻദാസ് കുമ്മനം
പി.പി ബൈജു, പി.കെ ശാന്തകുമാർ, നിഷ പ്രകാശ്, ഷിജു ചെമ്പകശ്ശേരി
സാൽവിൻ കൊടിയന്ത്ര, എന്നിവർ ആലപിച്ചു.

Advertisements

Hot Topics

Related Articles