അന്ത്യകർമ്മങ്ങൾ നടത്തിയത് ലൈബ്രറിയിൽ വച്ച്; ആശുപത്രി അധികൃതർ ചികിത്സ നിഷേധിച്ചു; മോർച്ചറിയിൽ പോലും മൃതദേഹം വയ്ക്കാനായില്ല; കുർദിഷ് പോരാളി ഗസൽ മോളൻ്റെ മരണത്തിൽ ഞെട്ടൽ മാറാതെ ഞെട്ടി ആരാധകർ 

ലൈമാനിയ: വടക്കൻ ഇറാഖിലെ കുർദിഷ് മേഖലകളില്‍ ഇറാൻ റെവല്യൂഷണറി ഗാർഡ് കോർപ്സ് നടത്തിയ ഡ്രോണ്‍ ആക്രമണത്തെത്തുടർന്നാണ് കുർദിഷ് പ്രതിപക്ഷ ഗ്രൂപ്പായ ‘കോമല’ പാർട്ടിയിലെ പോരാളിയായ ഗസല്‍ മോളൻ കൊല്ലപ്പെട്ടത്. കുർദിഷ് സ്വയംഭരണത്തിന് വേണ്ടി പോരാടുന്ന പെഷ്മെർഗ സേനയിലെ ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു ഈ പത്തൊൻപതുകാരി. ഏപ്രില്‍ 14-ന് ഇറാനിയൻ കുർദിഷ് പ്രതിപക്ഷ ഗ്രൂപ്പുകളുടെ കുടുംബങ്ങള്‍ താമസിച്ചിരുന്ന സുർദാഷിലെ ജനവാസ കേന്ദ്രത്തിലാണ് ഡ്രോണ്‍ പതിച്ചത്. പരിക്കേറ്റ ഗസലിനെ ഉടൻ തന്നെ അടുത്തുള്ള ഷോർഷ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മതിയായ സൗകര്യമില്ലാത്തതിനാല്‍ ബക്ഷീൻ ആശുപത്രിയിലേക്ക് മാറ്റാൻ നിർദ്ദേശിച്ചു.

Advertisements

സായുധ ഗ്രൂപ്പുമായി ബന്ധമുള്ള വ്യക്തിയായതിനാല്‍ ചികിത്സ നല്‍കിയാല്‍ തങ്ങള്‍ കുഴപ്പത്തിലാകുമെന്ന് ഭയന്ന് ബക്ഷീൻ ആശുപത്രി അധികൃതർ ചികിത്സ നിഷേധിച്ചതായി ഗസലിനൊപ്പമുണ്ടായിരുന്ന സിവില്‍ ആക്ടിവിസ്റ്റ് ഷക്കീല മഹ്ദിപനാഹ് ആരോപിച്ചു. 45 മിനിറ്റോളം കെഞ്ചിയിട്ടും ആശുപത്രി അധികൃതർ ഗസലിനെ പ്രവേശിപ്പിക്കാൻ തയ്യാറായില്ലെന്നാണ് വിവരം. പിന്നീട് ഫാറൂഖ് മെഡിക്കല്‍ സെന്ററില്‍ എത്തിച്ചപ്പോഴേക്കും നില അതീവ ഗുരുതരമാവുകയും അവർ മരണത്തിന് കീഴടങ്ങുകയുമായിരുന്നു.മരണശേഷം ഗസലിന്റെ മൃതദേഹം ഏറ്റെടുക്കാൻ പ്രാദേശിക മോർച്ചറി അധികൃതരും വിസമ്മതിച്ചതായി റിപ്പോർട്ടുകളുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടർന്ന് സുലൈമാനിയയിലെ ഒരു ലൈബ്രറിക്കുള്ളില്‍ വെച്ചാണ് സഹപ്രവർത്തകരും ഭർത്താവും ചേർന്ന് അന്ത്യകർമ്മങ്ങള്‍ നടത്തിയത്. ആക്രമണ ഭീഷണിയെത്തുടർന്ന് വളരെ ലളിതമായ ചടങ്ങുകളോടെ സുലൈമാനിയയിലെ ശ്മശാനത്തില്‍ സംസ്കാരം നടത്തി. കുർദിഷ് ദേശീയതയ്ക്കും അവകാശങ്ങള്‍ക്കും വേണ്ടി പോരാടാൻ ഇറാനില്‍ നിന്ന് അതിർത്തി കടന്നെത്തിയ യുവതിയാണ് ഗസല്‍. ഇറാനിലെ കുർദിഷ് വിഭാഗങ്ങളുടെ അവകാശങ്ങള്‍ക്കായി പ്രവർത്തിക്കുന്ന കോമല പാർട്ടിയുടെ ഭാഗമായിരുന്നു ഇവർ. സ്വന്തം രാജ്യത്തെ സുഖസൗകര്യങ്ങള്‍ ഉപേക്ഷിച്ച്‌ പോരാട്ട ഭൂമി തിരഞ്ഞെടുത്ത ഗസലിന്റെ മരണം കുർദിഷ് മേഖലകളില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.

ആരാണ് ഗസല്‍ മോളൻ

ഇറാനിലെ കുർദിഷ് മേഖലയില്‍ നിന്നാണ് ഗസല്‍ തന്റെ പോരാട്ടങ്ങള്‍ക്കായി വടക്കൻ ഇറാഖിലേക്ക് അതിർത്തി കടന്നെത്തിയത്. ഇറാനിലെ കുർദിഷ് ന്യൂനപക്ഷങ്ങള്‍ നേരിടുന്ന അവഗണനകള്‍ക്കും അടിച്ചമർത്തലുകള്‍ക്കും എതിരെ പ്രതികരിക്കാനാണ് ഗസല്‍ സായുധ പോരാട്ടത്തിന്റെ വഴി തിരഞ്ഞെടുത്തത്. ഇറാനിയൻ കുർദിഷ് പ്രതിപക്ഷ ഗ്രൂപ്പായ ‘കോമല’ പാർട്ടിയുടെ പോരാട്ട വിഭാഗമായ പെഷ്മെർഗയിലെ സജീവ അംഗമായിരുന്നു ഗസല്‍. കുർദിഷ് ദേശീയതയെയും സ്ത്രീകളുടെ അവകാശങ്ങളെയും ഉയർത്തിപ്പിടിക്കുന്ന പ്രത്യയശാസ്ത്രത്തിലാണ് കോമല പാർട്ടി വിശ്വസിക്കുന്നത്. പെഷ്മെർഗ നിരയില്‍ സാധാരണയായി അനുഭവസമ്പത്തുള്ളവരാണ് മുൻനിരയില്‍ എത്താറുള്ളത്. എന്നാല്‍, തന്റെ 19-ാം വയസ്സില്‍ തന്നെ യുദ്ധമുഖത്ത് ഇറങ്ങാൻ ഗസല്‍ കാണിച്ച ധൈര്യം സഹപ്രവർത്തകർക്കിടയില്‍ അവർക്ക് വലിയ ബഹുമാനം നേടിക്കൊടുത്തു.

സമപ്രായക്കാരായ പെണ്‍കുട്ടികള്‍ സുരക്ഷിതമായ ജീവിതം നയിക്കുമ്പോള്‍, തോക്കേന്തി അതിർത്തിയിലെ പാറക്കെട്ടുകള്‍ക്കിടയില്‍ ജീവിക്കാൻ ഗസല്‍ തീരുമാനിച്ചത് കുർദിഷ് പോരാട്ടത്തോടുള്ള അവരുടെ അമിതമായ ആവേശം മൂലമായിരുന്നു. “സ്വന്തം നാടിനും ജനതയ്ക്കും വേണ്ടി ജീവൻ ബലിയർപ്പിക്കാൻ തയ്യാറായി ഇറങ്ങിത്തിരിച്ച വിപ്ലവകാരി” എന്നാണ് ഗസലിനെ വിശേഷിപ്പിക്കുന്നത്. പോരാട്ടത്തിനിടയിലും വിവാഹിതയായ ഗസല്‍, തന്റെ ഭർത്താവിനൊപ്പം കുർദിഷ് ക്യാമ്പുകളിലാണ് കഴിഞ്ഞിരുന്നത്. ഗസല്‍ മരണപ്പെട്ടപ്പോള്‍ സുലൈമാനിയയിലെ ഒരു ലൈബ്രറിയില്‍ വെച്ച്‌ അവർക്ക് അവസാനമായി വിട നല്‍കാൻ ഭർത്താവും കൂടെയുണ്ടായിരുന്നു.

Hot Topics

Related Articles