ഓട്ടോറിക്ഷയില്‍ കറങ്ങിനടന്ന് കഞ്ചാവ് വില്‍പ്പന: സംശയം തോന്നിയ എക്സൈസ് സംഘം പിടിച്ചെടുത്തത് 11 കിലോ കഞ്ചാവ്; രണ്ടു പ്രതികൾ പിടിയിൽ

തിരുവനന്തപുരം: ഓട്ടോറിക്ഷയില്‍ കറങ്ങിനടന്ന് കഞ്ചാവ് വില്‍പ്പന നടത്തിയ യുവാക്കളെ അറസ്റ്റ് ചെയ്ത് എക്സൈസ്. മുട്ടത്തറ പള്ളം അബു മൻസിലില്‍ അബുതാഹിർ ( 30) കൊഞ്ചിറ പാറപ്പൊറ്റ ലക്ഷ്മി ഭവനില്‍ കണ്ണൻ എന്നു വിളിക്കുന്ന മിഥുൻ (31) എന്നിവരാണ് പിടിയിലായത്.നെടുമങ്ങാട് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പ്രവീണും സംഘവും ചേർന്നാണ് ഇരുവരെയും പിടികൂടിയത്.

Advertisements

ഓട്ടോറിക്ഷയില്‍ കറങ്ങി നടന്ന് കഞ്ചാവ് വില്‍പ്പന നടത്തുന്നതിനിടെ മുല്ലശേരി പൊയ്പ്പാറ വച്ചാണ് ഇവർ എക്സൈസിൻ്റെ പിടിയിലായത്. സംശയം തോന്നിയ എക്സൈസ് സംഘം ഇവരുടെ വാഹനം വിശദമായി പരിശോധിക്കുകയായിരുന്നു. ഇതില്‍ നിന്നും ആണ് 1100 ഗ്രാം കഞ്ചാവ് ലഭിച്ചത്. നിരവധി മയക്കുമരുന്ന്- ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് പിടിയിലായ അബുതാഹിർ എന്ന് എക്സൈസ് സംഘം അറിയിച്ചു. ഇവരെ കോടതിയില്‍ ഹാജരാക്കി. പതിനാല് ദിവസത്തേക്ക് പ്രതികളെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

Hot Topics

Related Articles