വിഷയം: വേനലവധിക്ക് ശേഷം സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി എ ജെ ജോൺ ഗവ. ഗേൾസ് എച്ച് എസ് എസിൽ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു

തലയോലപ്പറമ്പ്: വേനലവധിക്ക് ശേഷം സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി എ ജെ ജോൺ ഗവ ഗേൾസ് എച്ച് എസ് എസ് വിപുലമായ ശുചീകരണ പ്രവർത്തനം സംഘടിപ്പിച്ചു.

Advertisements

ജില്ലാ പഞ്ചായത്ത് അംഗം വിജയമ്മ ബാബു പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മിനി ബെന്നി, അമ്പിളി മായാത്മജൻ, നിഷ വി. നായർ, സ്കൂൾ പ്രിൻസിപ്പൽ ശ്രീലത, ഹെഡ്മിസ്ട്രസ് മായാദേവി, പി.ടി.എ പ്രതിനിധികളായ ഷിജോ പി.എസ്, അനൂപ് നായർ, ഹരിത കർമ സേന അംഗങ്ങൾ, വിദ്യാർഥിനികൾ എന്നിവർ ശുചീകരണ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജനപ്രതിനിധികളും അധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥിനികളും ഹരിത കർമ സേനയും ഒത്തുചേർന്നുള്ള സംയുക്ത സേവനം ശ്രദ്ധേയമായി. പുതിയ അധ്യയന വർഷത്തെ വരവേൽക്കാൻ സ്കൂൾ പരിസരവും ക്ലാസ് മുറികളും പൂർണമായും ശുചീകരിച്ചു.

സ്കൂൾ പ്രവേശനോത്സവത്തിന് മുന്നോടിയായി നടത്തിയ ഈ കൂട്ടായ്മ മാതൃകാപരമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ജില്ലാ പഞ്ചായത്ത് അംഗം അഭിപ്രായപ്പെട്ടു.

Hot Topics

Related Articles