ലണ്ടൻ : ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളില്‍ ലിവർപൂള്‍ എഫ്സിക്ക് തകർപ്പൻ ജയം. ശനിയാഴ്ച നടന്ന മത്സരത്തില്‍ ക്രിസ്റ്റല്‍ പാലസിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. അലക്സാണ്ടർ ഇസാക്, ആൻഡ്രു റോബർട്ട്സണ്‍, ഫ്ലോറിയൻ വിർട്സ് എന്നിവരാണ് ലിവർപൂളിന് വേണ്ടി ഗോളുകള്‍ നേടിയത്. ഡാനിയല്‍ മുനോസാണ് ക്രിസ്റ്റല്‍ പാലസിന് വേണ്ടി ഗോള്‍ സ്കോർ ചെയ്തത്.വിജയത്തോടെ ലിവർപൂളിന് 58 പോയിന്റായി. നിലവില്‍ ലീഗ് ടേബിളില്‍ നാലാം സ്ഥാനത്താണ് ലിവർപൂള്‍.
Advertisements

