ലോക് സഭാ തിരഞ്ഞെടുപ്പ് ; പോളിങ് സാമഗ്രികളുടെ വിതരണം നാളെ (ഏപ്രിൽ 25ന് ) 

വോട്ടെടുപ്പിനുള്ള പോളിങ് സാമഗ്രികളുടെ വിതരണം ഏപ്രിൽ 25ന് (വ്യാഴം) രാവിലെ 8 മുതൽ അതാതു  ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളിലെ സ്വീകരണ-വിതരണകേന്ദ്രങ്ങളിൽ ആരംഭിക്കും. കോട്ടയത്ത് 1198 വോട്ടിങ്-വി.വി. പാറ്റ് യന്ത്രങ്ങളാണ് വോട്ടെടുപ്പിന് ആവശ്യമുള്ളത്. 

1468 ബാലറ്റ് യൂണിറ്റുകളും 1448 കൺട്രോൾ യൂണിറ്റുകളും 1535 വിവിപാറ്റ് യന്ത്രങ്ങളും സജ്ജമാണ്.കോട്ടയത്തെ പോളിംഗ് സാമഗ്രികളുടെ സ്വീകരണ-വിതരണ കേന്ദ്രങ്ങൾ


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

* പാലാ – സെന്റ് വിൻസെന്റ് പബ്ലിക് സ്‌കൂൾ പാലാ

* കടുത്തുരുത്തി- കുറവിലങ്ങാട് ദേവമാതാ കോളജ്

* വൈക്കം- എസ്.എം.എസ്.എൻ. എച്ച്.എസ്.എസ്. വൈക്കം

* ഏറ്റുമാനൂർ- സെന്റ് അലോഷ്യസ് എച്ച്.എസ്.എസ്. അതിരമ്പുഴ

* കോട്ടയം-എം.ഡി. സെമിനാരി എച്ച്.എസ്.എസ്. കോട്ടയം

* പുതുപ്പള്ളി- ബേക്കർ മെമ്മോറിയൽ ഗേൾസ് എച്ച്.എസ്.എസ്. കോട്ടയം

* ചങ്ങനാശേരി (മാവേലിക്കര മണ്ഡലം) -എസ്.ബി. എച്ച്.എസ്.എസ്. ചങ്ങനാശേരി

* കാഞ്ഞിരപ്പള്ളി (പത്തനംതിട്ട മണ്ഡലം) -സെന്റ് ഡൊമനിക്‌സ് എച്ച്.എസ്.എസ്. കാഞ്ഞിരപ്പള്ളി

* പൂഞ്ഞാർ (പത്തനംതിട്ട മണ്ഡലം) – സെന്റ് ഡൊമനിക്‌സ് കോളജ് കാഞ്ഞിരപ്പള്ളി

Hot Topics

Related Articles